Chapter Title : ഇത്ത 11 [Sainu]
വരേണ്ടത്.
നീ ഇപ്പൊ എവിടെയാ ഉള്ളെ
ഞാൻ എന്റെ വീട്ടിൽ.
ഹ്മ്മ് എന്നാൽ അവിടെ നിന്നോ ഞാൻ അങ്ങോട്ട് വരാം.
അതാകുമ്പോ രണ്ടുപേർക്കും കൂടി ഒരു വണ്ടിയിൽ പോകാം.
ഓക്കേ
ആരായിരിക്കും ഞാൻ ആഗ്രഹിച്ചത് എന്നാലോചിച്ചു കൊണ്ട് പുറത്തു നിന്നും വീട്ടിലേക്കു കയറി.
എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടാതെ വന്നപ്പോൾ.
ആ ഇനി പോയി നോക്കാം എന്ന് പറഞ്ഞോണ്ട് ഞാൻ ചെയറിൽ കാലും കയറ്റി വെച്ചിരുന്നു..
നീ എങ്ങോട്ടോ പോകുകയാണെന്ന് പറഞ്ഞിട്ട്. എന്തെ പോയില്ലേ സൈനു എന്ന് ചോദിച്ചോണ്ട് ഇത്ത അങ്ങോട്ട് വന്നു..
ഇല്ല ഒരാൾ വരാനുണ്ട്.
ആ എന്നാൽ വരുന്നത് വരെ ഇവളെ ഒന്ന് പിടിക്കെടാ. എന്റെ സൈനുവല്ലേ എനിക്ക് ചെറിയ ഒരു പണിയുണ്ട് ഇവൾ വേറെ ആരുടെ അടുത്തേക്കും പോകുന്നില്ലെടാ.
തായേ ഇറങ്ങുന്നുമില്ല.നിന്റെ അടുത്തേക്ക് മാത്രമേ ഇവൾ വരുന്നുള്ളു.
അതിനെന്താ ഇത്ത മോളുനെ ഇങ്ങു തന്നേര് ഞാൻ പിടിച്ചോളാം.
ഇത്ത എന്റെ മടിയിലേക്ക് അവളെ ഇരുത്തികൊണ്ട് പോയി.
നടക്കുമെങ്കിലും ചില നേരത്ത് അവളങ്ങിനെയാ.
ഞാൻ അവളെയും മടിയിൽ ഇരുത്തി കൊഞ്ചിക്കൊണ്ട് വിജേഷിനെ വെയ്റ്റ് ചെയ്തുകൊണ്ടിരുന്നു..
അധികാനേരം ഒന്നും കാത്തുനിൽക്കേണ്ടി വന്നില്ല വിജേഷ് വണ്ടിയുമായി ഞങ്ങളുടെ മുറ്റത്തേക്ക് വന്നു..
നീ റെഡിയായില്ലേ പോകാം എന്ന് പറഞ്ഞോണ്ട് അവൻ എന്നെ വിളിച്ചു.
ആ ഇപ്പൊ വരാം നീ കയറി ഇരിക്ക് ഞാൻ ഇവളെ ഒന്ന് ആരുടെയെങ്കിലും കയ്യിൽ ഒന്ന് കൊടുത്തേക്കട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ എഴുനേറ്റു.
കുഞ്ഞിനേയും എടുത്തു അകത്തേക്ക് നടന്നതും.
ഇത്ത എതിരെ വന്നു. ആരാണ് സൈനു വന്നിരിക്കുന്നെ എന്ന് ചോദിച്ചു കൊണ്ട്.
അതെന്റെ
💬 Comments
View all comments