Chapter Title : ഇത്ത 13 [Sainu]
കല്യാണത്തിന് മുന്നേ അവർ തമ്മിൽ അങ്ങിനെ ഒരു ബന്ധമുണ്ടായിരുന്നു ഞാൻ വന്ന രണ്ടാമത്തെ ദിവസം ഞാനത് കയ്യോടെ പിടിച്ചതാ.
അന്നവൾ എന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്..
സൈനു അതെന്റെ മനസ്സിൽ നിന്നും ഇനിയും പോയിട്ടില്ലെടാ.
അതെന്തായിരുന്നു ഇത്ത.
കെട്ടി കൊണ്ട് വന്ന പെണ്ണിന് നൽകാൻ പറ്റാത്തത് ആണുങ്ങൾ വേറെ ഉള്ളവരോട് തീർക്കും എന്ന്.
അത് പറഞ്ഞോണ്ട് അവൾ എന്നെ നോക്കി കളിയാക്കിയ ഒരു ചിരിയുണ്ട്. സൈനു അതിനിയും പോയിട്ടില്ല എന്റെ ഉള്ളിൽ നിന്നും.
അതുകൊണ്ടാ എനിക്കവരോട് ഇത്ര വാശി.
അന്ന് പക്ഷെ എല്ലാം കേട്ട് നിൽക്കാനെ എനിക്കായൊള്ളു. ഞാൻ തിരിച്ചു പറയാൻ ശ്രമിച്ചപ്പോയെക്കും എന്റെ രണ്ട് കവിളും അടിച്ചു പൊട്ടിച്ചിരുന്നു നിന്റെ ഇക്ക.
അന്ന് ഇറങ്ങി പോരാൻ ഞാൻ ആലോചിച്ചതാ.
എന്റെ വീട്ടിലെ അവസ്ഥ ആലോചിച്ചത് കൊണ്ടാ ഞാൻ വീണ്ടും എല്ലാം സഹിച്ചും കണ്ടും കേട്ടും അവിടെ നിന്നത്.
എന്നെ കെട്ടിച്ചയക്കാൻ തന്നേ എന്റെ ഉപ്പയും ഉമ്മയും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നു എനിക്കറിയാമെട.. എനിക്ക് തായേ നീ കണ്ടില്ലേ ഷമിയും സബിയും
എന്റെ കല്യാണത്തിന് ചിലവായ കടം ഇനിയും തീർന്നിട്ടില്ല . നിനക്കറിയുമോ.
നീ ചോദിച്ചില്ലേ ഷമിക്ക് നോക്കുന്നില്ലേ എന്ന്.
എന്ത് കണ്ടിട്ടാ ഞങ്ങൾ അതിനിറങ്ങേണ്ടത് സൈനു.
നാട്ടുകാരുടെ നല്ല മനസ്സ് കൊണ്ട എന്റെ കല്യാണം തന്നേ നടന്നത്.
ആ ഞങ്ങൾ ആണോ..
അതൊക്കെ ആലോചിച്ചപ്പോ പിന്നെ പോകാന് തോന്നിയില്ല അവളുടെ ആട്ടും തുപ്പും സഹിച്ചു നിന്നതാ.
അതാ ഞാൻ ആ വീട് വാടകക്ക് കൊടുക്കാം എന്ന് പറഞ്ഞപ്പോൾ വേഗം സമ്മതിച്ചത്..
അവളുടെ മുഖം ഇനി കാണേണ്ടല്ലോ
💬 Comments
View all comments