0%

Chapter Title : ഇത്ത 16 [Sainu] [Climax]

Author : SAINU Read All Parts 2.6K

തലോടി..

എനിക്കെന്തു പറയണം എന്നറിയാതെ ഞാനും ഇത്തയും മുഖത്തോട് മുഖം നോക്കി നിന്നു..

ഞങ്ങൾക്ക് രണ്ടുപേർക്കും എന്താ ചെയ്യേണ്ടത് എന്നറിയാതെ ഇരുന്നു.

സന്തോഷം കാരണം എനിക്ക് ഒന്നും മിണ്ടാൻ കഴിയുന്നില്ല.

ഇത്ത എന്നെ നോക്കി തന്നേ നില്കുന്നു..

ഉമ്മ ഞങ്ങളെ രണ്ടുപേരെയും മാറി മാറി വീക്ഷിക്കുന്നുണ്ട്.

അതുകൊണ്ട് തന്നേ ഞാനാ മിണ്ടാതെ അങ്ങിനെ ഇരുന്നു.

എന്താ നിനക്ക് സന്തോഷം ആയോ സൈനു. എന്താ നീ ഒന്നും പറയാതെ നിൽകുന്നെ.

എന്ന് ചോദിച്ചോണ്ട് ഉപ്പ.

എന്റെ മോന്റെ സന്തോഷം തരുന്നത് എന്താണെന്നു കണ്ടെത്താൻ സാധിക്കാത്ത ഒരു ബാപ്പയാണ് ഞാനെന്നു കരുതിയോ..

എന്ന് ചോദിച്ചോണ്ട് ഉപ്പ എഴുനേറ്റു.

കൂടെ ഉമ്മയും മോനെ ഞങ്ങൾക്കും ഇവളെ വല്യ ഇഷ്ടമാണെടാ നീ കരുതിയോ ഇവളെ ഇഹറാമാല്ലാഞ്ഞിട്ടാണ് ഞങ്ങൾ കഴിഞ്ഞ ഒന്നരവർഷം ഇതിനു സമ്മതിക്കാത്തത് എന്ന്.

എന്നാലേ അങ്ങിനെയല്ല കേട്ടോ.

നിന്റെ സ്നേഹം യഥാർത്ഥമാണോ എന്നറിയാൻ വേണ്ടിയാ ഞാനും നിന്റെ ഉമ്മയും ഇത്രയും നാൾ നോക്കിനിന്നത്..

ഒന്നിൽ തന്നേ എന്റെ മോൾ കുറെ അനുഭവിച്ചതാ അതും എന്റെ തീരുമാനം ആയിരുന്നു.

ഇനി ഇവളുടെ ജീവിതം അങ്ങിനെ ആക്കാൻ ഞങ്ങൾക്ക് കഴിയില്ല.

നിന്നെ ഞങ്ങളൊന്നും പരീക്ഷിച്ചതാ.

എന്ന് പറഞ്ഞു ഉപ്പ നടക്കാൻ തുടങ്ങിയതും ഞാൻ ഉപ്പയെ കെട്ടിപിടിച്ചോണ്ട് കരയാൻ തുടങ്ങി.

എന്തിനാടാ ഇങ്ങിനെ കരയുന്നെ നീ സന്തോഷിക്കുക അല്ലെ വേണ്ടേ.

പിന്നെ അമീനമോളാ നിങ്ങടെ വിഷയം എല്ലാം ഞങ്ങളോട് പറഞ്ഞത്.. അവൾ എന്നെ വന്നു കണ്ടിരുന്നു.. നിങ്ങടെ എല്ലാ വിഷയവും അവൾ പറഞ്ഞു..ആണ് ഞാനറിഞ്ഞത്...

ഉപ്പയും ഉമ്മയും നടന്നു അകത്തു കയറിയതും ഞാൻ ഇത്തയെ നോക്കി.

💬 Comments

View all comments