0%

Chapter Title : ഇത്ത 5 [Sainu]

Author : SAINU Read All Parts 6.6K

അതും സലീന ഇത്തയെ പോലെ അടക്കവും ഒതുക്കവും ഉള്ള പെണ്ണിൽ നിന്നും..

പിന്നീടാണ് ഞാൻ ഇത്തയെ നോക്കിയത് ഇത്തയും എന്തോ പോലെ നില്കുന്നു കയ്യിലേക്ക് നോക്കി കൊണ്ട്..

എന്റെ മുഖം നല്ല വേദന അനുഭവപ്പെട്ടു..

അങ്ങിനെയുള്ള അടിയായിരുന്നു. ഇത്ത അടിച്ചത്..

ഞാനൊന്നും മിണ്ടാതെ കുറച്ചു നേരം തലയും താഴ്ത്തി നിന്നു.

എന്റെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ ഇത്ത കാണാതിരിക്കാൻ വേണ്ടിയായിരുന്നു.

ഇത്ത എന്റെ മുഖത്തോട്ടു നോക്കി മുഖമാകെ ചുവന്നു വീർതിരിക്കുന്നു.

അത് കണ്ടപ്പോൾ ഇത്താക്ക് എന്തോ സങ്കടം ആയി എന്ന് തോന്നുന്നു.

എടാ സൈനു ഞാൻ......

. നീ അങ്ങിനെ യൊക്കെ പറഞോണ്ടല്ലേ.... എന്ന് പറഞ്ഞു തുടങ്ങിയത് മുഴുവനും പറയാൻ കഴിയാതെ ഇത്ത എന്റെ മുന്നിൽ നിന്നു.

എന്റെ കണ്ണിലെ കണ്ണുനീർ കണ്ട ഇത്താക്ക് കൂടുതൽ സങ്കടം ആയി.

നീ അങ്ങിനെയൊക്കെ ചെയ്തു. അതും കഴിഞ്ഞു നീ ഇങ്ങിനെ പറയുന്നത് കേട്ടപ്പോൾ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെടാ

അതുകൊണ്ടാ ഞാൻ.. ചെ വേണ്ടായിരുന്നു...

ഇത്തയുടെ സങ്കടം കണ്ടപ്പോൾ ഞാൻ പതുക്കെ തല ഉയർത്തി..

ഇത്ത എനിക്ക് സമാധാനമായി.

എനിക്കൊരു അടിയുടെ കുറവ് ഉണ്ടായിരുന്നു. അതിപ്പോ ഇത്തയുടെ കയ്യിൽ നിന്നും ആയതു നന്നായി..

ഞാൻ അത്രമാത്രം ഇത്തയെ വേദനിപ്പിച്ചു കൊണ്ടിരുന്നു..

ഞാനെന്റെ സുഖത്തെ പറ്റി മാത്രം ചിന്തിച്ചു. ചെയ്യാൻ പാടില്ലാത്തതു ചെയ്തു. ഒരാണും ഒരു പെണ്ണിനോട് ചെയ്യാൻ പാടില്ലാത്തത് ആണ് ഞാൻ ചെയ്തത്. അതും പോരാഞ്ഞു പിന്നെയും ഞാൻ ഇത്തയെ അതും പറഞ്ഞു കളിയാക്കി. അതിനുള്ള പ്രതിഫലം മാത്രമാണ് ഇത്ത ഇത്..

കുറഞ്ഞു പോയി എന്നാണ് എനിക്ക് തോന്നിയെ..

💬 Comments

View all comments