Chapter Title : ഇത്ത 6 [Sainu]
അമ്മായിയും ഉണ്ടായതു കൊണ്ട് അവരുടെ കണ്ണ് ഒന്ന് പാളിയാൽ അല്ലെ എന്തെങ്കിലും ഒകെ ചെയ്യാൻ പറ്റു..
വെള്ളത്തിന്റെ പേരും പറഞ്ഞ മുത്തം വെക്കാനുള്ള അവസരം തന്നെ കിട്ടിയത്..
കുറച്ചു നേരം സംസാരിച്ചിരുന്നു കൊണ്ട് ഞങ്ങൾ പോകാനായി ഇറങ്ങി.
മോൾ കരയുന്നുണ്ടായിരുന്നു ഞങ്ങടെ കൂടെ വരാൻ അത് കാണാനുള്ള കഴിവ് ഇല്ലാത്തോണ്ട് വേഗം വണ്ടിയിൽ കയറി ഞാനും ഉമ്മയും. തിരിഞ്ഞു നോക്കിയപ്പോൾ ഇത്തയും ഞങ്ങളെ നോക്കി എന്തോ ആലോചിച്ചു നില്കുന്നു..
ഞാൻ വേഗം വണ്ടിയെടുത്തു ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്കു പുറപ്പെട്ടു..
എടാ ആ കുഞ്ഞിന്റെ കരച്ചിൽ കേട്ടിട്ട് ഒരു സമാധാനവും ഇല്ലെടാ എന്തെന്നറിയില്ല അവളെ കണ്ണിൽ നിന്നും മാറുന്നില്ലെടാ. സൈനു എന്നു പറഞ്ഞോണ്ട് ഉമ്മ കറിലിരുന്നു സങ്കടപെട്ടു.
ഉമ്മ എനിക്കും അത് തന്നെയാ പിന്നെ അതും കരുതി എന്നും നമുക്കിവിടെ നിൽക്കാൻ പറ്റുമോ..
ഉമ്മാന്റെ മോൻ ഞാനില്ലേ ഉമ്മാക്ക് പിന്നെന്തിനാ..
പോടാ നിനക്കതൊന്നും മനസ്സിലാകില്ല എല്ലാം ഒരു കളിയാണ്.
നീ വന്നപ്പോ കണ്ടില്ലേ അവൾ ചെയ്തത്.
രണ്ടു ദിവസമേ നീ അവളുടെ കൂടെ ഉണ്ടായിരുന്നുള്ളു എന്നിട്ടും കൂടി അവൾ കാണിച്ചത് കണ്ടില്ലേ നീ
അതുകൊണ്ടാണല്ലോ അവൾക്ക് ഞാൻ ഡ്രസ്സ് എല്ലാം വാങ്ങിച്ചത് പിന്നെ കളിക്കാനുള്ള കുറച്ചു ഐറ്റംസ് ചോക്ലേറ്റ് ഒക്കെ ഉണ്ട് അതിൽ..
ഞാൻ നിന്നോട് പറയാനും മറന്നു നീ ഇനി ഒന്നും വാങ്ങിയിട്ട് വരാതിരിക്കുമോ എന്ന് കരുതി. ഏതായാലും നീ വാങ്ങിച്ചല്ലോ അത് നന്നായി
വീട്ടിലെത്തി കഴിഞ്ഞപ്പോൾ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു.
============================
അതെ സമയം സൈനുവും ഉമ്മയും പുറപ്പെട്ട സമയം സലീനയുടെ വീട്ടിൽ.
എന്താണാവോ
💬 Comments
View all comments