0%

Chapter Title : ഇത്ത 6 [Sainu]

Author : SAINU Read All Parts 5.6K

ആ പേടിയില്ല.

. എടാ സൈനു നീ അകത്തു പോയി ഇരിക്കാൻ നോക്ക്. അല്ലേൽ ഇവര് രണ്ടാളും നിന്നെ ഭ്രാന്ത്‌ പിടിപ്പിക്കും.

ഹാവു അമ്മായി എങ്കിലും ഉണ്ടല്ലോ എന്റെ ഭാഗത്ത്. എന്നും പറഞ്ഞോണ്ട് ഞാൻ അകത്തേക്ക് പോയി.

വലിക്കാനായി വാങ്ങിയ സിഗരറ്റ് വലിക്കാതിരുന്നത് എത്ര നന്നായി എന്നും ഓർത്തോണ്ട് കീശയിൽ നിന്നും അതെടുത്തു വീട്ടിലെ എന്റേതായ ഒളിസാങ്കേധത്തിൽ അതും ഒളിപ്പിച്ചു കൊണ്ട് ഞാൻ മോളെയും ലക്ഷ്യമാക്കി നടന്നു..

അവൾ എന്തോ കഴിച്ചോണ്ടിരിക്കുകയായിരുന്നു. അതിൽ നിന്നും ഒരെണ്ണം എടുത്തു വായിലേക്കിട്ടു കൊണ്ട് ഞാൻ മുകളിലേക്കു പോയി...

ഭക്ഷണം കഴിക്കാനുള്ള സമയത്തു വിളി കേട്ടു ഞാൻ അടിയിലേക്ക് തന്നെ വന്നു. ഫുഡ്‌ എല്ലാം കഴിച്ചേച്ചും ഞാൻ മോളെയും കൂട്ടി മുകളിലേക്കു കയറി...

ഇനി കാത്തിരിപ്പിനുള്ള സമയമാണ് ഇത്തയെന്ന സലീനയെ എന്റെ റൂമിലേക്ക്‌ വരവേൽക്കാനുള്ള സമയം. ഇന്നലെ വരെ പെണ്ണിന്റെ വീട്ടിലായിരുന്ന കലാ പരിപാടികൾ ഇന്നുമുതൽ ചെറുക്കന്റെ വീട്ടിൽ ആരംഭിക്കാൻ പോകുകയാണ്.

മോളുടെ കൂടെ ഓരോന്ന് പറഞ്ഞും കളിച്ചും ഞാൻ റൂമിൽ ഇരുന്നു..

സമയം കടന്നുപോകുന്നത് ഞാൻ അറിഞ്ഞില്ല മോളുടെ കൂടെ കൂടിയതിനാൽ..

വാതിലിന്നരികെ കാൽ പെരുമാറ്റം കേട്ടുകൊണ്ടിരുന്നപോയാണ് ഞാൻ അങ്ങോട്ട്‌ നോക്കിയത്..

ഇത്തയുടെ വരവായിരുന്നു അത്.

അല്ല നീ ഉറങ്ങിയില്ലേ ഇതുവരെ മോളു എന്ന് ചോദിച്ചോണ്ട് ഇത്ത ഞങ്ങളുടെ അടുത്തേക്ക് വന്നു..

സലീനയെ കണ്ടതും ഇന്നത്തെ ഈ നിലാവുള്ള രാത്രിയിൽ എനിക്ക് മുന്നിൽ വന്നു ചേരാൻ പോകുന്ന നല്ല നിമിഷങ്ങളെ മാത്രം ഞാനെന്റെ മനസ്സിലേക്ക് സ്വാഗതം ചെയ്തു...................കൂടെ എന്നും ഉണ്ടാകും എന്ന വിശ്വാസത്തോടെ ...

.......,...................,...............,.............

തുടരും

💬 Comments

View all comments