0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 4.9K

ഞാൻ ആ കുഞ്ഞ് മനസ്സിന്റെ കൂടെ എന്നെയും കുഞ്ഞാക്കി തീർത്തുകൊണ്ട് അവളുട കൂടെ കളിച്ചു കൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞു ഉമ്മ വന്നു എങ്ങിനെ ഉണ്ടെടാ വേദനമാറിയോ എന്ന് ചോദിച്ചു കൊണ്ട് ഉപ്പ യുടെ ഫോണുമായി എന്റെ അടുക്കലേക്കു. ദാ പുന്നാരമോനോട് നിങ്ങൾ തന്നെ ചോദിച്ചു നോക്ക് എന്ന് പറഞ്ഞോണ്ട് ഫോൺ എന്റെ കൈയിൽ തന്നു.

ഉപ്പ വിഷമത്തോടെ സൈനു വല്ലതും പറ്റിയോ എന്ന് ചോദിച്ചു.

ഹോസ്പിറ്റലിൽ പോണോടാ എന്ന് ചങ്കിലെ സ്നേഹത്തോടെ ഉപ്പ ചോദിച്ചു.

ഏയ്‌ ഇല്ല ഉപ്പ അത് ചെറുതായിട്ട് ഒന്നു തൊലിറങ്ങിയതാ അല്ലാതെ ഒന്നുമില്ല അതിനു അമ്മായി ഇന്നിനി കോളേജിൽ പോകണ്ട എന്ന് പറഞ്ഞു എന്നെ ഇവിടെ പിടിച്ചിരിത്തിയേക്കുകയാ ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടേ.

ഹ്മ്മ്

ഇനൊരു ദിവസമല്ലേ നീ പോകണ്ട സൈനു. അമ്മായി പറഞ്ഞതാ ശരി നീ ഞാൻ കൊണ്ട് വന്ന സ്പ്രൈ ഒന്നടിച്ചാള അടിച്ചു വീണപ്പോ തന്നെ ഉമ്മ പിടിച്ചിരുത്തി അടിച്ചു.

എന്നാൽ ഇനി കുറച്ചു കഴിഞ്ഞു ഒന്നുടെ അടിച്ചാൽ മതി അപ്പൊ മാറിക്കൊള്ളും എന്ന് പറഞ്ഞു ആ എന്ന് പറഞ്ഞോണ്ട് ഞാൻ ഫോൺ ഉമ്മയുടെ കയ്യിൽ കൊടുത്തു.

ഉമ്മ എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ പറഞ്ഞാൽ കേൾക്കണ്ടേ നിങ്ങടെ പുന്നാര മോനല്ലേ എന്ന് പറയുന്നത് കേട്ടു.

ഇനി ഉമ്മ എന്തൊക്കെയാണാവോ പറയാൻ പോകുന്നേ ഒന്ന് വീണു പെയിന്റിളകിയതിനാണ് ഇപ്പൊ ഇത് എന്ന് സ്വയം പറഞ്ഞോണ്ട് ഞാൻ മോളുടെ കൂടെ കൂടി..

അവരുടെ സ്നേഹം അവർക്കു എന്നോടല്ലേ കാണിക്കാൻ പറ്റു..ഒരൊറ്റ മകനായി പോയില്ലേ.

ഉമ്മ പോയതും ഇത്ത എന്റെ അടുത്തേക്ക് വന്നു. എങ്ങിനെ ഉണ്ടെടാ

💬 Comments

View all comments