Chapter Title : ഇത്ത 8 [Sainu]
ദിവസങ്ങളിൽ ആയിരുന്നു.. സൈനു നിന്നെ കണ്ടു മുട്ടുന്നതിന്നു മുന്നേ എനിക്കൊരു ജീവിതം ഉണ്ടായിരുന്നു എന്റെ സ്വപ്നങ്ങളെ ഇല്ലാണ്ടാക്കിയ നിന്റെ ഇലയുടെ കൂടെ അതിനു മുന്പേ കഷ്ടപ്പാട് മാത്രം നിറഞ്ഞ ഞങ്ങളുടെ കുട്ടിക്കാലം. എല്ലാം ഞാൻ നിനക്ക് പറഞ്ഞു തരാം.
സൈനു. അതെല്ലാം ഞാൻ അനുഭവിച്ചത് കൊണ്ടാണ് നിന്റെ ഈ സ്നേഹം എനിക്ക് കിട്ടി തുടങ്ങിയപ്പോൾ ഞാൻ എന്നെ തന്നേ മറന്നു പോയെ.
അത് കൊണ്ട് കൂടിയ നിന്നെ മറ്റൊരാൾ സ്നേഹിക്കുന്നതും നീ മറ്റൊരാളെ സ്നേഹിക്കുന്നതും എനിക്ക് ഇഷ്ടമല്ലാത്തത്.
അതെന്റെ സ്വാർത്ഥതയാണോ അതോ എനിക്ക് ഇത് വരെ ആരിൽ നിന്നും ലഭിക്കാത്ത സ്നേഹം നിന്നിൽ നിന്നും ലഭിച്ചപ്പോൾ എന്റെ ഉള്ളിൽ ഞാനറിയാതെ മുളച്ചു പൊന്തിയ അഹങ്കാരമോ എന്താണെന്ന് എനിക്കറിയില്ല സൈനു. നിന്നെ മറ്റൊരാൾ നോക്കുന്നത് പോലും എനിക്കിഷ്ടമല്ലാതായി തുടങ്ങി.
അതു കൊണ്ടാണ് നിന്റെ കോളേജിലെ കുട്ടി വിളിച്ചപ്പോൾ ഞാൻ നിന്റെ ഫോണെടുത്തു വെച്ചത്. എല്ലാം എന്റെ സൈനു എനിക്ക് നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു സൈനു. അതിനെന്നോട് ക്ഷമിചെക്കണട.
എന്നോട് വെറുപ്പൊന്നും കരുതരുത് എന്റെ സൈനുവിന്..
ഇല്ല ഇത്ത എനിക്കെന്റെ സലീനയെ വെറുക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോ.. എന്റ സലീനക്
ഇത്ത എന്നെ ആർക്കു വേണമെങ്കിലും ഇഷ്ടപെടാം ഇഷ്ടപ്പെടാതിരിക്കാം. എന്നാൽ ഞാൻ ഇഷ്ടപെടുന്നത് എന്റെ ഈ സലീനയെയാണ്. എന്നെ ആരെങ്കിലും ഇഷ്ടപെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതെന്റെ സലീന ഇത്തയാണ്.
എന്താ ഒന്നുടെ പറഞ്ഞെ എനിക്ക് മനസിലായില്ല.
അതെ ഇത്ത ഞാനിഷ്ടപ്പെടുന്നത് എന്റെ സലീനയെയാണ്. അതുപോലെ എന്നെ ആരെങ്കിലും ഇഷ്ടപെടുന്നുണ്ടെങ്കിൽ അതെന്റെ സലീന മാത്രം ഇഷ്ടപെട്ടാൽ മതി.
ഇപ്പൊ മനസിലായോ.
ഹോ മനസിലായി
💬 Comments
View all comments