0%

Chapter Title : ഇത്ത 8 [Sainu]

Author : SAINU Read All Parts 2.6K

കിട്ടിയ പോലെ ഒരു ബാപ്പാനെ അല്ലല്ലോ മോനെ ഞങ്ങൾക്ക് കിട്ടിയത്.

ഇരുപതാമത്തെ വയസ്സിൽ വന്നതാ ഇപ്പൊ 6 കൊല്ലായി. പ്രവാസം തുടങ്ങിയിട്ട്.

ഓക്കേ ടാ ഞാൻ പറഞ്ഞു ചടപ്പിക്കുന്നില്ല എന്ന ശരി വരുമ്പോൾ കാണാം എന്ന് ഒരു മെസ്സേജും അയച്ചു അവൻ ഓൺലൈനിൽ നിന്നും പോയി.

എനിക്കാകെ എന്തോ പോലെ ആയി

ഞാൻ ഫോൺ ബെഡിലിട്ടൊണ്ട് മോളെ തിരക്കി പോയി.

പാവം ആ കുഞ്ഞിനെ പറ്റി ആലോചിക്കാതെ ആണല്ലോ അങ്ങേര് ഇങ്ങിനെ ചെയ്തത്..

ഇതൊന്നും അറിയാൻ പ്രായം ആകാത്ത ആ പിഞ്ചു പൈതലും ഇത്തയും ആലോചിച്ചപ്പോൾ എനിക്കെന്തോ പോലെ തോന്നി.

ഞാൻ മോളുടെ കൂടെ കൂടി അവളെ ചിരിപ്പിച്ചോണ്ടിരുന്നു..

കുറെ കഴിഞ്ഞു ഇത്ത വന്നു വിളിച്ചപ്പോൾ ഞങ്ങൾ ഫുഡ്‌ കഴിക്കാനായി പോയി..

അപ്പോഴും ഉമ്മയുടെ മുഖത്തു ഒരു ശോക ഭാവം തന്നേ ആയിരുന്നു.

എല്ലാം അറിഞ്ഞിട്ടും ആ കുഞ്ഞിന്റെ മുഖം കണ്ടാൽ ആർക്കായാലും മനസ്സമാധാനം കിട്ടില്ല..

എന്താ അമ്മായി ഒരു ക്ഷീണം പ്രെഷർ കൂടുതലാണോ. ഡോക്ടറെ കാണിക്കണോ.

ഇല്ല മോളെ അത് നിനക്ക് തോന്നുന്നത എന്ന് പറഞ്ഞു ഉമ്മ ഒഴിഞ്ഞു മാറി..

ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കുമ്പോഴും ഉമ്മ അത് തന്നേ ആലോചിച്ചു കൊണ്ടിരിക്കുന്നപോലെ.

മോൾ വന്നു ഉമ്മയുടെ മടിയിൽ ഇരുന്നപ്പോൾ ഉമ്മ അവളെ തലോടി കൊണ്ടിരുന്നു..

എല്ലാവരും കഴിച്ചു കഴിഞ്ഞു.

ഞാൻ ഇത്തയോട് എന്റെ ഹെല്പ് വേണോ ഇത്ത എന്ന് ചോദിച്ചോണ്ട് ഡെയിനിങ് ടേബിളിൽ നിന്നും ഓരോരോ സാധനങ്ങളും അടുക്കളയിലേക്ക് കൊണ്ട് പോയി കൊടുത്തു. ഇത്ത അതെല്ലാം എടുത്തു വെച്ചു കൊണ്ട് എന്നെ നോക്കി കണ്ണടിച്ചു

💬 Comments

View all comments