0%

Chapter Title : ഇത്ത 9 [Sainu]

Author : SAINU Read All Parts 2.5K

അതിനെ കുറിച്ച് അന്വേഷിച്ചോ.

ഹാ അന്വേഷിച്ചു. സത്യമാണ്. ഇന്ത്യൻ സമയം ഏതാണ്ട് ഇന്നലെ പുലർച്ചെ

മൂന്ന് മണിക്കാമായിരുന്നു അപകടം.

ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴിക്കു തന്നേ ആൾ പോയി എന്ന അറിഞ്ഞത്.

മലയാളി അസോസിയെഷനന്റെ ഭാരവാഹിയാണ് എന്റെ ഫ്രണ്ട്.

അവനോടു ഞാൻ രണ്ടു ദിവസം മുമ്പ് ഷിബിലിയുടെ കാര്യങ്ങൾ എല്ലാം വിശദീകരിച്ചിരുന്നു ഫോട്ടോയും അയച്ചു കൊടുത്തിരുന്നു. അവൻ അവിടെയുണ്ടോ എന്നറിയാനായി.

അവിടെ നിന്നും അവനെ കണ്ടു എനിക്ക് വിളിച്ചിരുന്നു ഇന്നലെ രാവിലെ. ഏതോ ഒരു കമ്പനിയുടെ മാനേജർ പോസ്റ്റിലേക്കായിരുന്നെത്രെ അവൻ പോയിരുന്നത്.

അവളും കൂടെ തന്നേ ഉണ്ട് എന്ന് പറഞ്ഞു.

ഹ്മ്മ് എന്നിട്ട് നാട്ടിലേക്ക് കൊണ്ട് വരാനുള്ള വല്ല പരിപാടിയും ഉണ്ടോ.

അറിഞ്ഞിട്ടില്ല ഞാൻ ഒന്ന് ചോദിക്കട്ടെ.

നാട്ടിലേക്ക് കൊണ്ട് വന്നിട്ട് എന്തിനാ അല്ലെ. വെറുതെ അവന്റെ ഉമ്മയെ വിഷമിപ്പിക്കാൻ. അവർക്ക് വയ്യാത്തതല്ലേ.

അല്ല അവര് നിന്റെ വീട്ടിൽ ആണെന്ന് പറഞ്ഞു നിന്റെ ഉപ്പ.

അതേ.

ഹ്മ്മ് സലീനയോടു എങ്ങിനെ പറയും.

അറിയിക്കണ്ടേ അല്ലാതെ ഇരുന്നിട്ട് കാര്യമുണ്ടോ.

അറിയിക്കണം അവളോട്

അവളോട്‌ ചെയ്തതിനു എല്ലാം കൂടി ദൈവം കൊടുത്തതല്ലേ.

ഹാ അതും ശരിയാ.

പാവം ആണ് അല്ലെ റമീസെ.

ഇനിയിപ്പോ പറഞ്ഞിട്ട് എന്താടാ ഒരു മോളുണ്ട് അതിന്റെ കാര്യം ആലോചിക്കുമ്പോഴാ.

ഹാ ദൈവം എന്തെങ്കിലും ഒക്കെ വഴി കണ്ടിട്ടുണ്ടാകും അല്ലെടാ സൈനു.

ഹ്മ്മ്

ന്നാ ഞാൻ ഫോൺ വച്ചേക്കട്ടെ തായേ ഒന്ന് പോയി നോക്കട്ടെ എന്താ അവസ്ഥ എന്ന്.

ഓക്കേ ടാ പിന്നെ അടുത്ത മാസം ഞാൻ വരുന്നുണ്ട് എന്തെങ്കിലും ആവശ്യമുണ്ടോ.

ഏയ്‌ ഇപ്പൊ ഒന്നും വേണ്ട.

💬 Comments

View all comments