Chapter Title : ഇത്ത 9 [Sainu]
തിരികെ വരില്ല.
മോളെ വളർത്താൻ ഇത്തയുടെ കരങ്ങൾക്ക് ഒരു ശക്തിയായി ഞാനുണ്ടാകും ഇത്ത.
ഈ അവസരത്തിൽ ഞാൻ പറയാൻ പാടുണ്ടോ എന്നെനിക്കറിയില്ല എന്നാലും ഞാൻ ചോദിക്കട്ടെ ഇത്ത എന്നും എന്റെ സ്വന്തമായിക്കൂടെ ഇനിയുള്ള ഈ ജീവിത കാലം മുഴുവൻ..
സൈനു ഞങ്ങളോടുള്ള ഇഷ്ടത്തിന്റെ പുറത്ത നീ ഇത് പറയുന്നേ എന്നെനിക്കറിയാം.
ഞാൻ ഒരു കുഞ്ഞിന്റെ ഉമ്മയാണ് നീ എന്നേക്കാൾ ചെറുപ്പവും..
നീ അതാലോചിച്ചിട്ടുണ്ടോ.
ഇത്ത എല്ലാം ആലോചിച്ചിട്ടാണ് ഞാൻ പറയുന്നത്..
മോളെ നമുക്കു വളർത്താം ഇത്ത എന്ന് പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞതും ഉമ്മ ബാക്കിൽ നിന്നും കരഞ്ഞോണ്ട് വന്നു.
മോളെ അവൻ പോയെടി എന്റെ ഷിബിലി പോയെടി എന്ന് പറഞ്ഞോണ്ട് വന്നു.
ഇത്ത ഉമ്മയെ നോക്കി കൊണ്ട് അമ്മായി എന്റെ ജീവിതം ഇനി എന്താകുമെന്ന് എനിക്കറിയില്ല അതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല എന്റെ മോൾ. പറഞ്ഞു നില്കാൻ ഒരു ബാപ്പയുണ്ടായിരുന്നു ഇതുവരെ എന്നെങ്കിലും ഒക്കെ നന്നായി തിരിച്ചു വരും എന്ന് കരുതി സമാധാനീക്കാൻ
ഇനിയിപ്പോ അതും ഇല്ലല്ലോ അമ്മായി..
അമ്മായി ഉമ്മ ഇതറിഞ്ഞിട്ടുണ്ടോ.
ഇല്ല മോളെ
എന്നാൽ പറയേണ്ട. ഇപ്പോ പറഞ്ഞാൽ ചിലപ്പോ..
ആ മോളെ അതെനിക്കറിയാവുന്നത് കൊണ്ട ഞാൻ പറയാതെ പോന്നത്.
ഈ മോളുടെ കിടപ്പ് കണ്ടില്ലേ നീ
അവളിതൊന്നും അറിഞ്ഞിട്ടില്ലല്ലോ അമ്മായി.
ഇനി എനിക്കും എന്റെ മോൾക്കും. എന്ന് പറഞ്ഞോണ്ട് ഇത്ത വിതുമ്പി.
മോളെ നീ വിഷമിക്കേണ്ട എല്ലാം ദൈവം കണക്കു കൂട്ടിയപോലെ അല്ലെ വരും..
അമ്മായി നിങ്ങക്കറിയാലോ ഞങ്ങടെ വീട്ടിലെ അവസ്ഥ. എനിക്ക് താഴെ രണ്ടെണ്ണം ഇനിയും നില്കുകയാ അവരുടെ ഇടയിലേക്ക്
💬 Comments
View all comments