Chapter Title : ഇവിടം സ്വര്‍ഗമാണ് 1 [Akaash]
സേഫ് ആയി കാര്യം നടക്കണേ കുറച്ച് പാടാ
എന്താ അവിടെ വന്ദന stand up , എന്താ അവിടെ ഒരു talk
സോറി ടീച്ചര്‍ അനഘക്ക് വോമിറ്റ് ചെയ്യാന്‍ വരുന്നു എന്ന് ,
അവള്‍ രക്ഷപെടാന്‍ ആയി ഒരു കാച്ചു കാച്ചിയതാണ് . പക്ഷെ അത് എന്‍റെ ലൈഫില്‍ ഉണ്ടായ ഒരു വലിയ മാറ്റത്തിനാണ് കാരണം ആയത് . അത് വരുന്ന വഴിയെ പറയാം . അത് കേട്ടതും ഞാന്‍ കണ്ണടച്ച് കിടന്നു . ടീച്ചര്‍ അടുത്തേക്ക് വന്ന്
അനഘാ what happened , എന്തായാലും പറയൂ
ഞാന്‍ പയ്യെ തല ഉയര്‍ത്തി
ഇല്ലാ ടീച്ചര്‍ വല്ലാത്ത ക്ഷീണം പോലെ
vomiting tendancy ഉണ്ടോ എന്നാല്‍ hospital പോകാം ഞാന്‍ കുട്ടിയുടെ parents വിളിക്കാം
അയ്യോ അതൊന്നും വേണ്ട ടീച്ചര്‍ എനിക്കൊന്നു കിടന്നാല്‍ മതി മാറി കൊള്ളും
എങ്കില്‍ അനഘാ വീട്ടില്‍ പോയ്കൊള്ളൂ ഞാന്‍ fatherനെ വിളിക്കാം
വേണ്ട madam അച്ഛന്‍ വെറുതെ ടെന്‍ഷന്‍ ആകും ഞാന്‍ ഒരു ഓട്ടോ വിളിച്ച് പൊയ്കോളം
എങ്കില്‍ ഒറ്റയ്ക്ക് പോകണ്ടാ വന്ദന ഇവളെ ഒന്ന് വീട്ടില്‍ ആക്കിയേച്ചും വാ
എന്‍റെയും വന്ദനയുടെയും മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി .കുറച്ച് നേരത്തേക്കെങ്കിലും നേരത്തെ വീട്ടില്‍ പോകാല്ലോ . ഞാന്‍ ബുക്സ് എല്ലാം ബാഗില്‍ ആക്കി വന്ദനയും കൂടി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തന്നെ ഓട്ടോ വന്നു . ഞങ്ങള്‍ കയറി വണ്ടി സ്കൂള്‍ ഗേറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അവളെ നോക്കി അവള്‍ ഒന്ന് പൊട്ടി ചിരിച്ചു എനിക്കും സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല
💬 Comments
View all comments