0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..3 [സ്പൾബർ]

Author : Spulber Read All Parts 8.8K

വിജയൻ,
റീനയോട് പറഞ്ഞു..

“എന്ത്… ? “

റീന, അവൻ പറഞ്ഞതിഷ്ടപ്പെടാതെ അവനെ തുറിച്ച് നോക്കി..

“അല്ല… അത്… ഇക്കാനോട്… ഇങ്ങോട്ട്… വരാൻ…”

റീനയുടെ നോട്ടത്തിൽ തന്നെ അവൻ പരുങ്ങി..

“അതൊന്നും നിങ്ങളന്വോഷിക്കണ്ട… സമയമാകുമ്പോ ഇക്കയിങ്ങ് വരും.. നിങ്ങക്ക് കണ്ടാ പോരേ…?..
അത് നടക്കും… വേറൊന്നും നിങ്ങളറിയണ്ട… ഇനി ഇതേ പറ്റി എന്നോട് മിണ്ടിപ്പോകരുത്…
കേട്ടല്ലോ… ?”..

റീന കർശനമായി പറഞ്ഞു.. വിജയൻ പേടിയോടെ തലയാട്ടി..
അവൻ പതിയെ പുറത്തേക്കിറങ്ങി..

“പിന്നേയ്…നിങ്ങള് വരുമ്പോ കുറച്ച് സാധനങ്ങളൊക്കെ വാങ്ങി വരണം… വൈകുന്നേരം ഞാൻ വിളിച്ച് പറയാം… കിട്ടുന്നതിന് എല്ലാം കുടിച്ചിട്ട് വരാൻ നിൽക്കണ്ട… ഫ്രീ ഷോ കാണാൻ ഒരുങ്ങിയതല്ലേ… കുറച്ച് പൈസക്കൊക്കെ ചിലവുണ്ടാകും…”

വിജയൻ തലയാട്ടി..

“ഇനി എന്റെ പേരും പറഞ്ഞ് ഇക്കയുടെ കയ്യിൽ നിന്നും ഒരു രൂപ പോലും വാങ്ങിപ്പോകരുത്… കേട്ടല്ലോ…”

അതിനും വിജയൻ തലയാട്ടി..
പിന്നെ പതിയെ പുറത്തിറങ്ങി.. അവൻ പോകുന്നതും നോക്കി റീന വാതിൽക്കൽ തന്നെ നിന്നു..അവളുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു..അതിൽ പുച്ഛവും, പരിഹാസവും ഉണ്ടായിരുന്നു..

✍️✍️✍️

റീന അങ്ങിനെ പറഞ്ഞെങ്കിലും വൈകീട്ട് പണി കഴിഞ്ഞ് വിജയൻ നേരെ പോയത് ഇക്കയുടെ ഓഫീസിലേക്കാണ്.. അവിടെ ചെന്നപ്പോ പലസൈറ്റിൽ നിന്നും പണികഴിഞ്ഞ് വന്നവർ കൂലി വാങ്ങാൻ നിൽക്കുകയാണ്..

ഓരോ സൈറ്റിൽ നിന്നും പണി കഴിഞ്ഞ് എല്ലാവരും ഇക്കയുടെ ഓഫീസിലെത്തും.. അവിടുന്നാണ് കൂലി കിട്ടുക… നാളത്തെ പണിയുടെ കാര്യങ്ങളും ഇക്ക പറയും..

ബംഗാളികളടക്കം നൂറോളം പേരുണ്ട്.. അന്നന്നത്തെ പണിക്കൂലി അന്ന് തന്നെ കിട്ടും…

എല്ലാവരും പോകാൻ വിജയൻ കാത്ത് നിന്നു.. സുകുമാരൻ പൈസ വാങ്ങിച്ചിട്ടും വിജയൻ എഴുന്നേറ്റില്ല..

💬 Comments

View all comments