0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..4 [സ്പൾബർ]

Author : Spulber Read All Parts 5.5K

ദിവസം കഴിയും വരാൻ…”

റീന, സിന്ധുവിന്റെ മുഖത്തേക്ക് നോക്കി.. അവളുടെ മുഖം നിരാശയിൽ വിളറുന്നത് റീന കണ്ടു..

“ അതിക്കാ… ഇന്നൊരാള്… ഇക്കയെയും കാത്തിരിപ്പുണ്ട്…”

സിന്ധുവിനെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു..

“സിന്ധുവാണോ മോളേ… ?”..

സിന്ധു വെട്ടിപ്പുളഞ്ഞ് പോയി.. ഇക്കയതെങ്ങിനെ മനസിലാക്കി..

“ഉം… ആളിവിടെ എല്ലാം കേട്ടോണ്ടിരിപ്പുണ്ട്… “

“ആണോ… ?..
മോളേ സിന്ധൂ… ഇക്കാക്കിന്ന് വരാൻ പറ്റൂലെടീ… നമുക്ക് രണ്ട് ദിവസം കഴിഞ്ഞ് കണ്ടാ പോരേ..?”..

സിന്ധു ഞെട്ടിപ്പോയി.. ഒറ്റത്തവണയാണ് ഇക്ക തന്നെ കണ്ടത്..ഒറ്റ വാക്കാണ് സംസാരിച്ചത്..
എന്നിട്ടും ഒരു മറയുമില്ലാതെ എന്താണ് പറഞ്ഞത്..?

“നിന്നെ ഇക്ക മറന്നതല്ല കേട്ടോടീ മോളേ.. നിന്നെയും ഇക്കാക്കിഷ്ടാ… നിന്റെ കാര്യങ്ങളൊക്കെ റീനമോള് പറഞ്ഞിട്ടുണ്ട്… നീ വിഷമിക്കണ്ട… നിങ്ങൾ രണ്ട് പേർക്കും എന്തിനും ഇക്കയുണ്ടാവും…”

സിന്ധൂന് കരച്ചിൽ വന്നു..അവൾ നന്ദിയോടെ റീനയെ നോക്കി..

“ഏതായാലും ഇന്നിക്കാക്ക് എന്തായാലും പോണം… മറ്റന്നാൾ ഇക്ക വരാം… അന്ന് പോരേ സിന്ധു മോൾക്ക്… ?..
പിന്നെ, സുകുമാരൻ അറിഞ്ഞോണ്ടാണോ… മോളേ..?”..

റീന എന്തേലും പറയാൻ സിന്ധൂനോട് ആംഗ്യം കാട്ടി..
അത് കണ്ട് സിന്ധൂന്റെ തൊണ്ടയിലെ വെള്ളം വറ്റി…

റീന, വീണ്ടും താളം കാട്ടി..

“ അത്… സുകുവേട്ടൻ… അറിയാതെ…”

വിക്കി വിക്കി സിന്ധു പറഞ്ഞൊപ്പിച്ചു…

“ആണോ റീന മോളേ…..അവനറിയണ്ടേ…?”.

“ഇപ്പോ വേണ്ടെന്നാ ഇക്കാ ഇവള് പറയുന്നേ… കുറച്ച് കഴിഞ്ഞ് പറഞ്ഞാ മതീന്ന്…”

“ സിന്ധൂ… അവനറിഞ്ഞെന്ന് കരുതി മോള് പേടിക്കണ്ട… അതെല്ലാം ഇക്ക നോക്കിക്കോളാം… എന്തായാലും മോളുടെ ഇഷ്ടം പോലെ ചെയ്യാം…”

ഇക്കയുടെ സംസാരത്തിൽ മനസ് നിറഞ്ഞിരിക്കുകയാണ് സിന്ധു.. ഇത്രയും വലിയൊരാൾ എന്ത് സ്നേഹത്തിലാണ്

💬 Comments

View all comments