Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..5 [സ്പൾബർ]
ഒന്നിനും ഒരു കുറവും ഉണ്ടാവില്ല… എല്ലാറ്റിനും ഇനി ഇക്കയുണ്ടാവും…”
“ ഉം…”
“ മോൾക്ക് ഞാനൊന്ന് വീഡിയോ കോൾ ചെയ്യട്ടെ… എനിക്കിപ്പോ കാണാനൊരു കൊതി… ചെയ്യട്ടെ… ?”..
മുളന്തണ്ട് ചീന്തും പോലൊരു സ്വരമാണ് അയാൾ ഫോണിലൂടെ കേട്ടത്…അവൾ ഹൃദയ വേദനയോടെ പൊട്ടിക്കരയുകയാണെന്ന് അയാൾക്ക് മനസിലായി..
“മോളേ… സിന്ധൂ… എന്ത് പറ്റി മോൾക്ക്… ?
എന്തിനാ കരയുന്നേ… ?..
മോൾക്കിഷ്ടമല്ലെങ്കിൽ വേണ്ട…”
അവൾ കരയുന്നതറിഞ്ഞ അയാൾക്ക് പരിഭ്രമമായി…
വീഡിയോ കോൾ ചെയ്യാൻ അവൾക്കിഷ്ടമല്ല… എന്തേലും പ്രശ്നമുണ്ടാവും എന്ന് പേടിച്ചാവും..
“ഇക്കാ… അതല്ല… എനിക്ക്…”
തേങ്ങലിനിടയിലൂടെ അവൾ പറഞ്ഞു..
“എന്താ മോളുടെ പ്രശ്നം… ഇക്കാനോട് പറ… എന്തിനും മോൾക്ക് ഞാനില്ലേ…”
“ഇക്കാ… അത്… എനിക്ക്… വീഡിയോ കോൾ ചെയ്യാനുളള…. ഫോണില്ല… പഴയ ഫോണാ… ചെറിയത്…”
നാണക്കേട് കൊണ്ട് തൊലിയുരിയുന്ന പോലെ, തേങ്ങലോടെ സിന്ധു പറഞ്ഞു.. അതൊന്നും ഒരിക്കലും ഇക്കയോട് പറയാൻ അവൾ ആഗ്രഹിച്ചതല്ല..
അത് കേട്ട് കരീംക്ക അന്തം വിട്ടു… ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണില്ലാത്ത ഒരാളോ… അതും സിന്ധുവിനെപ്പോലെയുള്ള ഒരു യുവതി..
സുകുമാരന്റെ മോന്തക്കിട്ട് ഒന്ന് പൊട്ടിക്കാനാണ് അയാൾക്കിപ്പോ തോന്നിയത്..ആ നായിന്റെ മോൻ കിട്ടുന്നതിന് മുഴുവൻ കുടിച്ച് നടക്കുകയാണ്..
കൈവെള്ളയിൽ കൊണ്ടു നടക്കേണ്ട പളുങ്ക് പാത്രമാണ് സിന്ധു.. അവൾക്ക് നല്ലൊരു ഫോൺ പോലും അവൻ വാങ്ങിക്കൊടുത്തിട്ടില്ല..
“സിന്ധൂ… മോള് വിഷമിക്കണ്ട… എല്ലാം നമുക്ക് ശരിയാക്കാം… ഞാനില്ലേ മോൾക്ക്… ഇനി കരയരുത്… കേട്ടല്ലോ…”
ഇക്കയുടെ വാൽസല്യത്തോടെയുളള ആശ്വസിപ്പിക്കലിൽ അവളുടെ മനം കുളിർത്തു..
എത്ര വലിയവനാണ് ഇക്ക…നല്ല പണക്കാരനും… താനും, റീനയുമൊക്കെ ഇക്കാന്റെ മുന്നിൽ ഒന്നുമല്ല… ഇക്ക ആഗ്രഹിക്കുന്ന ഏത് പെണ്ണിനേയും
💬 Comments
View all comments