Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..7 [സ്പൾബർ]
ഒന്നും മിണ്ടാതിരുന്നു..
വിജയൻ ഒരു പെഗ്ഗ് കൂടി പറഞ്ഞു.. സുകു മുന്നിൽ നിറച്ച് വെച്ച ഗ്ലാസ് വീണ്ടും കാലിയാക്കി..
എത്രയടിച്ചിട്ടും അവന് തലക്ക് പിടിച്ചില്ല.. ഒരിക്കലും വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ് കേട്ടത് മുഴുവൻ…
ഇതൊക്കെ നടക്കുന്ന കാര്യമാണോ..?
റീനച്ചേച്ചി മറ്റൊരാൾക്ക് കിടന്ന് കൊടുക്കുന്നത് വിജയേട്ടനറിയാം.. അതിലിയാൾക്ക് ഒരു പ്രശ്നവുമില്ല..തന്റെ ഭാര്യ കിടന്ന് കൊടുത്തതും ഇയാളറിഞ്ഞിട്ടുണ്ട്.. ഇയാളുടെ വീട്ടിൽ വെച്ചല്ലേ അവളും..
“വിജയേട്ടാ… ആരാണവൻ… ?”..
ഇനി സുകുവിന് അതാണ് അറിയേണ്ടത്..
“അവനാരാണെന്ന് സിന്ധു നിന്നോട് പറഞ്ഞില്ലേ… ?”..
രണ്ടാളും ദേഷ്യമെല്ലാം അടങ്ങി സാധാരണ നിലയിലാണ് സംസാരിച്ചത്..
“ഏതോ ഇക്കയാണെന്ന് അവൾ പറഞ്ഞു.. എനിക്കാളെ പിടികിട്ടിയില്ല…”
“നിനക്ക് ഏതൊക്കെ ഇക്കമാരെ അറിയാം… ?”..
കള്ളച്ചിരിയോടെയാണ് വിജയൻ ചോദിച്ചത്..
“എനിക്കറിയുന്ന ഇക്കമാരൊന്നും ഈ പണി ചെയ്യുമെന്ന് തോന്നുന്നില്ല…”
“നീ അറിയുന്ന ഇക്ക തന്നെയാ… നീ നന്നായി അറിയുന്ന ഇക്ക… നീ എന്നും കാണുന്ന ഇക്ക…”
സുകുവിന് ഇപ്പഴും ആളെ മനസിലായില്ല..
“ഇന്ന് രാവിലെയും നീ കണ്ടിട്ടുണ്ട്… ഇനി വൈകുന്നേരവും കാണും…”
സുകു സംശയത്തോടെ വിജയനെ നോക്കി..
“അത് തന്നെ പൊട്ടാ… നമ്മുടെ കരീംക്ക തന്നെ…”
കൂടം കൊണ്ട് തലക്കടിയേറ്റ പോലെ സുകു വിറച്ച് പോയി.. അവനത് വിശ്വസിക്കാനായില്ല..
പടച്ചോനേ…കരീംക്കയോ…?.
ഇക്ക… ഇക്കയാണോ അവരുടെ കാമുകൻ..?..
ഏത് തിരക്കിനിടയിലും അഞ്ച് നേരം പള്ളിയിൽ പോയി നിസ്ക്കരിക്കുന്ന കരീംക്കയാണോ റീനച്ചേച്ചിയേയും, സിന്ധൂനേയും,..?..
എങ്ങിനെ…?..
എങ്ങിനെയാണവർ പരിചയപ്പെട്ടത്… ?..
അവർ തമ്മിലടുക്കാനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടില്ലല്ലോ… ?.
പിന്നെങ്ങിനെ… ?..
ഒന്നും പറയാനാകാതെ സുകു നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടിരുന്നു..അവനത് വിശ്വസിക്കാനേ പറ്റിയില്ല..
“കുറച്ച് ദിവസം മുൻപ് ലച്ചു
💬 Comments
View all comments