Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..7 [സ്പൾബർ]
വന്ന് നിന്നു.. ദേഷ്യം കൊണ്ടവൻ വിറക്കുന്നത് അവൾ കണ്ടു…
“ഇത് നിനക്കെവിടുന്ന് കിട്ടി… ?”..
മൊബൈൽ ഉയർത്തിപ്പിടിച്ച് അവൻ ചോദിച്ചു..
താൻ പിടിക്കപ്പെട്ടെന്ന് സിന്ധൂന് മനസിലായി… എങ്കിലും ഇവന്റെ മുന്നിൽ ഇനി താൻ താഴ്ന്ന് കൊടുക്കില്ല..
“അത് ഞാൻ വാങ്ങിയതാ…"
കൂസലില്ലാതെ അവൾ പറഞ്ഞു..
“ഇതിനുള്ള പൈസ എവിടുന്ന് കിട്ടി എന്നാണ് ഞാൻ ചോദിച്ചത്…”
“എന്റേൽ ഉണ്ടായിരുന്നു…”
വെറുപ്പോടെയാണവൾ പറഞ്ഞത്..
“ഇതോ… ?.. ഇതെവിടുന്നാ… ?”..
അവൾ ഊരിയെറിഞ്ഞ സെക്സിയായ നൈറ്റി ചൂണ്ടിക്കാണിച്ചാണവൻ ചോദിച്ചത്…
“ഇതും ഞാൻ വാങ്ങിയതാ… നിങ്ങൾക്കെന്തൊക്കെയാ ഈ പാതിരാത്രിക്ക് അറിയേണ്ടത്… ?”..
ശല്യം എന്ന ഭാവമാണ് അവളുടെ മുഖത്ത്…
സുകുമാരന് ദേഷ്യം കൊണ്ട് കണ്ണ് കാണാതായി..
അവൻ കൈ വീശി അവളുടെ കവിള് നോക്കി ഒറ്റയടി..
എന്നാൽ അത് പ്രതീക്ഷിച്ച് നിന്ന സിന്ധു ഒഴിഞ്ഞ് മാറിയെങ്കിലും അവളുടെ തോളിൽ അടി കൊണ്ടു..
അവൾ ഒഴിഞ്ഞ് മാറിയത് അവന്റെ ദേഷ്യം കൂട്ടി.. അവൻ വീണ്ടും കൈ വീശി..
വിശ്വസിക്കാനാവാതെ സുകുമാരൻ തന്റെ ഭാര്യയെ തുറിച്ച് നോക്കി..!
നിന്നിടത്ത് നിന്ന് അനങ്ങാൻ പോലുമാവാതെ അവൻ തറഞ്ഞ് നിന്ന് പോയി..
തന്റെ ഭാര്യ തന്റെ കൈക്ക് പിടിച്ചിരിക്കുന്നു.. തന്റെ കൈ അവളുടെ മുഖത്ത് പതിയുന്നതിന് മുൻപ് തന്നെ അവൾ കൈക്ക് പിടിച്ചിരിക്കുന്നു..
കൈ വലിച്ചൂരാൻ നോക്കിയിട്ട് അവനത് പറ്റിയില്ല..തന്നേക്കാൾ ശക്തി ഇവൾക്കാണെന്ന് അവന് ബോധ്യമായി.
“എന്തേലും അറിയണേൽ അത് ചോദിക്ക്… അല്ലാതെ എന്റെ ദേഹത്തെങ്ങാനും തൊട്ടാ… താൻ വിവരമറിയും… തനിക്ക് മാത്രമല്ല, എനിക്കുമറിയാം തല്ലാൻ…”
അവന്റെ കൈ കുടഞ്ഞെറിഞ്ഞ് സിന്ധു നിലത്ത് കിടക്കുന്ന നൈറ്റിയെടുത്തിട്ടു.. പിന്നെ സുകുമാരന്റെ
💬 Comments
View all comments