Chapter Title : ഇവിടുന്ന് തുടങ്ങുന്നു [Steeve]
test ഇന്റെ നോട്ടിഫിക്കേഷൻ വരുന്നത്. എനിക്ക് വല്യ താത്പര്യം ഇല്ലെങ്കിലും വീട്ടുകാർ നിർബന്ധിച്ചത് കാരണം ഞാൻ അത് എഴുതാൻ തന്നെ തീരുമാനിച്ചു. എനിക്ക് സെന്റർ കിട്ടിയത് എറണാകുളം ആണ്, ഞാൻ താമസിക്കുന്നത് തിരുവന്തപുരത്തും. അങ്ങനെ ടെസ്റ്റിന്റെ തലേദിവസം ഉച്ചയ്ക്ക് തന്നെ ഞാൻ ട്രെയിനിൽ കേറി. Day വണ്ടി ആയതുകൊണ്ട് തന്നെ ചെയർ സീറ്റുകൾ ആയിരുന്നു എല്ലാം. ഞാൻ പുറത്തെ കാഴ്ചകളും ആളുകളെയും നോക്കി അങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞു ബാത്‌റൂമിൽ പോകാൻ വേണ്ടി ഞാൻ എണീറ്റു നടന്നപ്പോൾ എന്റെ ഫ്രണ്ടിലെ row സീറ്റിൽ നിന്നും ഒരു കൂട്ടച്ചിരി ഉയർന്നു. ഞാൻ അത് കണ്ടു അവിടേക്കു നോക്കി. എന്റെ കണ്ണ് അതിൽ നടുക്ക് ഇരിക്കുന്ന കുട്ടിയുടെ മേൽ വീണു, അവളും എന്നെ പെട്ടന്ന് നോക്കി, എന്നിട്ട് ചിരി തുടരുക തന്നെ ചെയ്തു. ഞാൻ ഉടൻ തന്നെ ബാത്‌റൂമിൽ പോയ് ഫ്രഷ് ആയ് വന്നു ഡോറിന്റെ അവിടെ നിന്ന് മുടി ചീകുക ആയിരുന്നു. ഞാൻ ഇപ്പോൾ വിശദമായി തന്നെ അവളെ നോക്കാമെന്നു വിചാരിച്ചു. അവൾ ഇപ്പോഴും അവളുടെ രണ്ടു കൂട്ടുകാരികളുമൊത്തു കളി പറഞ്ഞു റെസിക്കുകയാണ്. അവളുടെ ചിരിക്കുന്ന മുഖം കാണാൻ തന്നെ ഒരു രസം ആണ്. മുടി പറത്തി ഇട്ടിരിക്കുന്നു, ഇടയ്ക്ക് ഇടയ്ക്ക് അത് ശെരിയാക്കുന്നുമുണ്ട്, വേഷം ഒരു പിങ്ക് കളർ ടോപ്പും, നീല ലെഗ്ഗിങ്ങ്സും ആണ്. ആവശ്യത്തിന് ശരീരവടിവൊക്കെ കാണാം എന്ന് തോന്നുന്നു.അവൾ ഇടയ്ക്ക് എന്നെയും നോക്കുന്നുണ്ട്, ഞാൻ അപ്പോൾ അവളിൽ നിന്ന് കണ്ണെടുക്കും, എന്നാൽ ചിലപ്പോൾ അവളെ തന്നെ അങ്ങനെ നോക്കി നിൽക്കും, അപ്പോൾ അവൾ നല്ലതുപോലെ
💬 Comments
View all comments