Chapter Title : ജാനകി
ജാനകി
Jaanaki bY Devadathan
ഹൈറേഞ്ച്ന്റെ മനോഹാരിത എടുത്തു കാണിക്കുന്നു എന്റെ കഥ തുടങ്ങുന്നത് അവിടാണ്. വലിയമലനിരകൾക്കിടയിലൂടെ ചെറിയ വെളുത്ത നൂല് പോലെ താഴേക്കൊഴുകി വരുന്ന അരുവികളും, കുന്നും, മലകളും പുഴകളും, മരങ്ങളും., റബ്ബറും, തേയിലയും, ജാതിയും, കാപ്പിയും, ഏലവും ഒക്കെ ഹൈറേഞ്ചിന്റെ മനോഹാരിത കൂട്ടിയിരുന്നു. അവിടെയാണ് എന്റെ ജാനകി ജനിച്ചു വളർന്നത്. എല്ലാവരെയും പോലെ ജാനകി വളർന്നു. കാണാൻ എടുപ്പും ഭംഗിയുമൊക്കെയുള്ള ഒരു പെണ്ണായി. ജാനകി ഒരു നല്ല കുടുംബത്തിൽ തന്നെയാണ് ജനിച്ചത് അമ്മ നഷ്ടപ്പെട്ട അവളെ നോക്കിയിരുന്നതു അച്ഛനും മുത്തച്ചനും മുത്തശ്ശിയും കൂടിയാണ്. അവൾ വളർന്നു 10 ആം ക്ലാസ്സിൽ 3 വട്ടം തോറ്റ അവളെ അവളുടെ അച്ഛൻ കല്യാണം കഴിച്ചു വിടാൻ തീരുമാനിച്ചു. അങ്ങനെ അവൾക്കു ചേർന്നോരു ബന്ധം കണ്ടുപിടിച്ചു. അയാൾക്ക് അതികം പഠിത്തമില്ല. ഒരു പെങ്ങളുണ്ട്. അതിനെ കെട്ടിച്ചുവിട്ടു. പിന്നെ ആകെ വീട്ടിലുള്ളതു അമ്മയും അച്ഛനുമാണ്.അച്ഛൻ തീരെ വയ്യ അമ്മ അത്യാവശ്യം ജോലിയൊക്കെ ചെയ്യും അച്ഛന്റെ കാര്യം അമ്മ തന്നെ നോക്കും അതുകൊണ്ട് ജാനകിക്കു എന്റെ വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. ശ്രീധരൻ എന്നാണയാളുടെ പേര്. ഹൈ റേഞ്ചിൽ ജീപ്പ് ഓടിക്കയാണയാൾ. എല്ലാം കേട്ടപ്പോൾ അവൾക്കും അയാളെ ഇഷ്ടമായി. ഇനി നല്ലൊരു മുഹൂർത്തം നോക്കി അതങ്ങു നടത്തണം. അവളുടെ അച്ഛനും എല്ലാവരും കൂടി പറഞ്ഞു. അതുകേട്ടതും അവളുടെ മുഖത്തൊരു നാണം വിടർന്നു.അങ്ങനെ ആ ദിവസം വന്നെത്തി. അവൾ കാത്തിരുന്ന പോലെ ആ കല്യാണദിവസം. കല്യാണം കഴിഞ്ഞു അവൾ അവളുടെ ഭർത്താവിന്റെ വീട്ടിലെത്തി. അമ്മ നിലവിളക്കുമായി അവളെ സ്വീകരിച്ചു. അവളകത്തേക്ക് കയറി. ആളുകൾ
💬 Comments
View all comments