Chapter Title : ജാനി 1 [Fang leng]
:ജൈസാ സത്യത്തിൽ നിനക്ക് എന്താ പ്രശ്നം
ജെയ്സൺ :എനിക്ക് എന്ത് പ്രശ്നം ഒന്നുമില്ല നീ വേഗം വന്നേ
അല്പസമയത്തിനു ശേഷം ജൈസനും കിരണും കോളേജിൽ
കോളേജിലെ കുട്ടികൾ എല്ലാം തന്നെ ജെയ്‌സണെ അതിശയത്തോടെ നോക്കാൻ തുടങ്ങി
കിരൺ :എല്ലാരും നിന്നെ തന്നെയാ ശ്രെദ്ദിക്കുന്നത് എന്നെയും കൂടി നാണം കെടുത്തേണ്ട ആവശ്യം എന്തായിരുന്നു ജൈസാ
ജെയ്സൺ :അവരൊക്കെ എന്റെ സൗന്ദര്യം കണ്ട് നോക്കി നില്കുന്നതാ
കിരൺ :എന്തായാലും അധികം കുട്ടികൾ എത്താത്തത് നന്നായി നമുക്ക് മുകളിലേക്ക് പോകാം നീ വേഗം ഒന്ന് വന്നേ
ജെയ്സൺ :നീ പൊക്കോ ഞാൻ കുറച്ച് കഴിഞ്ഞു വരാം
കിരൺ :നീ എന്താടാ പറയുന്നത് നീ ഇവിടെ നിന്ന് വരുന്നവരെയും പോകുന്നവരെയും ഈ കോലം കാണിക്കാനുള്ള പുറപ്പാടാണോ?
ജെയ്സൺ :നീ ഒന്ന് പോയെ എനിക്ക് ഒരാളെ കാണാനുണ്ട്
കിരൺ :ശെരി നീ എന്തെങ്കിലും ഉണ്ടാക്ക് ഞാൻ പോണു
അല്പ സമയത്തിന് ശേഷം ജെയ്സൺ
"ഇത് എത്ര നേരമായി ഈ ലാൻഡ്രി ഇത് എവിടെ പോയികിടക്കുന്നു നാശം "പെട്ടെന്നായിരുന്നു ജാനിയും മെറിനും അവിടേക്ക് എത്തിയത് എങ്കിലും ജെയ്‌സണെ ശ്രെദ്ദിക്കാതെ അവർ ക്ലാസ്റൂമിലെക്ക് കയറി.
ജെയ്സൺ :അവൾ എന്താ എന്നെ നോക്കാതെ പോയത് ഇനി അവൾ കണ്ടുകാണില്ലെ ഞാൻ ഇത്രയും നേരം ഇവിടെ നിന്നത് വേസ്റ്റ് എന്തായാലും മുകളിലേക്ക് പോകാം
ജാനിയുടെ ക്ലാസ്സ്
മെറിൻ :നീ ജെയ്‌സണെ കണ്ടോ ജാനി
ജാനി :ഉം കണ്ടു
മെറിൻ :എന്നിട്ട് എന്ത് തോന്നി
ജാനി :മുഴുത്ത വട്ട് അല്ലാതെന്ത്
മെറിൻ :എനിക്കും ആ സംശയമുണ്ട്
ഇതേ സമയം കിരണും ജെയ്‌സണും
💬 Comments
View all comments