0%

Chapter Title : ജാനി 9 [Fang leng]

Author : Fang.leng Read All Parts 799

ഞാൻ തിരിച്ചു വരും ഉറപ്പ് നീ എനിക്ക് വേണ്ടി കാത്തിരിക്കണം ഞാൻ ഉറപ്പായും നിനക്ക് വേണ്ടി തിരിച്ചു വരും അച്ഛനേയും അമ്മയേയും കൊണ്ട് ഞാൻ നമ്മുടെ വിവാഹത്തിന് സമ്മതിപ്പിക്കും

ഇത്രയും പറഞ്ഞു ജെയ്സൺ ജാനിയുടെ നെറ്റിയിൽ മുത്തമിട്ടു ശേഷം കാറിലേക്ക് കയറി ആ കാർ വളരെ വേഗം മുൻപോട്ടു പാഞ്ഞു

###############################

മൂന്ന് വർഷങ്ങൾക്ക് ശേഷം

ഇനി മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് അവതരിപ്പിക്കുന്നത് ഈ കാലയളവിൽ ജാനിയുടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടായി അവളുടെ അച്ഛൻ മരണപ്പെട്ടു അവളുടെ പഠിത്തവും നീന്തലും എല്ലാം അവസാനിച്ചു ബേക്കറിയിലെ ജോലിയും മറ്റു ജോലികളും ചെയ്തു അവളാണ് ഇപ്പോൾ അവളുടെ അമ്മയെ നോക്കുന്നത് പലതും മാറിയിട്ടും അവളുടെ ഉള്ളിലെ ജെയ്സനോടുള്ള ഇഷ്ടം മാത്രം ഇന്നും മാറിയിരുന്നില്ല

ഒരു ഞായറാഴ്ച ജാനിയും ജിൻസിയും കിരണിന്റെ വീട്ടിൽ

ജാനി :കിരണേ എന്തിനാ വരാൻ പറഞ്ഞത് വല്ല വിശേഷവും ഉണ്ടോ

ദേവ് :ഇവന് വട്ടാണ് ജാനി ഒരുകാര്യവുമില്ലാതെ എല്ലാവരുടെയും സമയം കളയാൻ

ജിൻസി :ദേവനും ഉണ്ടായിരുന്നോ

ദേവ് :ഉണ്ടാവാതെ പറ്റുമോ ഇന്നലെ മുതൽ മനുഷ്യന് സ്വസ്ഥത തന്നിട്ടില്ല എനിക്കിന്നൊരു മീറ്റിംഗ് ഉള്ളതായിരുന്നു

കിരൺ :എന്താടാ കൂട്ടുകാരെക്കാൾ വലുതാണോ നിനക്ക് ബിസ്സിനെസ്സ്

ദേവ് :അതേടാ എനിക്ക് ബിസ്സിനെസ്സ് തന്നെയാ വലുത് എല്ലാർക്കും സ്വന്തം കാര്യം തന്നെയല്ലേ വലുത് നമുക്ക് വേറേ രണ്ട് കൂട്ടുകാർ കൂടി ഉണ്ടായിരുന്നല്ലോ ഇപ്പോൾ ഇവിടെയാണെന്നെങ്കിലും അറിയാമോ

ജാനി :അവർക്ക് എന്തെങ്കിലും പ്രശ്നം കാണും ദേവ് ജെയ്സന്റെ അച്ഛൻ മരിച്ച കാര്യം നിങ്ങളും അറിഞ്ഞതല്ലേ

ദേവ് :നീ എന്തിനാണ് ജാനി അവരെ ഇങ്ങനെ

💬 Comments

View all comments