0%

Chapter Title : ജാനി 9 [Fang leng]

Author : Fang.leng Read All Parts 789

മാളിനുള്ളിലേക്ക്‌ കയറി ചുറ്റി കറങ്ങുവാൻ തുടങ്ങി പെട്ടെന്നാണ് ജാനി അവിടെ ഒരു ആൾ കൂട്ടം കണ്ടത്

ജാനി :ജൈസാ അവിടെ എന്തൊ പരുപാടി നടക്കുന്നുണ്ട് വാ നമുക്ക് അങ്ങോട്ടേക്ക് പോകാം

ജാനി ജൈസനുമായി അങ്ങോട്ടേക്ക്‌ എത്തി

അവിടെ ഒരു അവതാരകൻ ആളുകളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു

"പ്രണയിതാക്കൾക്ക്‌ വേണ്ടി മാത്രമുള്ള ഒരു മത്സരം വിജയികൾക്ക് ഒരു സ്മാർട്ട്‌ ഫോൺ സമ്മാനം താല്പര്യമുള്ളവർ വേഗം പേരുകൾ നൽകുക "

ജാനി :ജൈസാ വാ നമുക്ക് ചേരാം

ജെയ്സൺ :എന്തിനാ ജാനി നിനക്ക് ഫോൺ വേണമെങ്കിൽ ഞാൻ വേറേ വാങ്ങിതരാം

ജാനി :അതൊന്നും വേണ്ട എനിക്ക് ഈ മത്സരത്തിൽ പങ്കെടുക്കണം നീ വന്നേ

ജെയ്സൺ :ശെരി ശെരി വാ

ജെയ്സനും ജാനിയും തങ്ങളുടെ പേര് മത്സരത്തിനായി നൽകി

"അപ്പോൾ മൊത്തം 5 ജോടികളാണ് ഈ റൗണ്ടിൽ മത്സരിക്കാൻ പോകുന്നത് മത്സര നിയമം വളരെ ലളിതമാണ് തന്റെ ജോഡിയെ ഏറ്റവും കൂടുതൽ നേരം മുതുകിലേറ്റി നിൽക്കുന്നവരായിരിക്കും ഈ മത്സരത്തിൽ വിജയിക്കുക "

ജെയ്സൺ :ഇത്ര ഉള്ളോ ഇതൊക്കെ ഈ ജെയ്സന് നിസാരം വാ ലാൻഡ്രി വന്നു കയറിക്കൊ

ജാനി വേഗം ജെയ്സന്റെ മുതുകിൽ കയറി

അവതാരകൻ :അപ്പോൾ എല്ലാവരും റെഡിയല്ലേ അപ്പോൾ നമുക്ക് തുടങ്ങാം റെഡി സെറ്റ് ഗോ

പെട്ടെന്ന് തന്നെ മത്സരം ആരംഭിച്ചു

അല്പനേരത്തിന് ശേഷം

ജെയ്സൺ :ജാനി നിനക്ക് ഞാൻ വിചാരിച്ചതിനേക്കാൾ വെയിറ്റ് ഉണ്ട് കേട്ടോ

ജാനി :മിണ്ടാതിരിക്ക്‌ ജൈസാ ഇനി രണ്ട് പേര് കൂടിയേ ഉള്ളു

അവതാരകൻ :അതാ അടുത്ത മത്സരാർത്തികളും പുറത്തായിരിക്കുന്നു ഇനി അവശേഷിക്കുന്നത് രണ്ടേ രണ്ട് ജോടികൾ

💬 Comments

View all comments