Chapter Title : ജാനി 10 [Fang leng]
:ഒന്ന് പോയേ ജോ അല്ലെങ്കിൽ തന്നെ അവളുമായി എനിക്ക് എന്താ ബന്ധം കുറച്ച് നാൾ ഇഷ്ടത്തിലായിരുന്നു അത്ര തന്നെ അതൊക്കെ കോളേജ് ലൈഫിൽ സാധാരണയല്ലേ
ദേവ് :മതി ഇനി ഒരക്ഷരം മിണ്ടിയാൽ കൊന്ന് കളയും മൈരെ
ജെയ്സൺ :നിനക്കൊക്കെ എന്തിന്റെ കേടാടാ ഇത്രയും വർഷങ്ങൾക്ക് ശേഷം അവളെയും താങ്ങിക്കൊണ്ട് വന്നിരിക്കുന്നു എനിക്കിപ്പോൾ അവളുടെ മുഖം പോലും ശെരിയായി ഓർമ്മയില്ല കിരണേ നീ ഇവമ്മാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്ക്
എന്നാൽ അടുത്ത നിമിഷം കിരൺ ജെയ്സനെ നിലത്തേക്ക് ചവിട്ടി വീഴ്ത്തി
"നായിന്റെ മോനെ ആ പാവത്തിനെ ചതിക്കാൻ നോക്കിയാൽ ഉണ്ടല്ലോ നിനക്ക് വേണ്ടി എല്ലാത്തിനുകൂട്ട് നിന്നവനാ ഞാൻ എന്നിട്ടിപ്പോൾ "
ഇത്രയും പറഞ്ഞു കിരൺ വീണ്ടും ജെയ്സനെ തല്ലാൻ തുടങ്ങി ജോ വേഗം തന്നെ കിരണിനെ പിടിച്ചു മാറ്റി
"മതി കിരൺ നിർത്ത് "
കിരൺ :വിടെടാ ഈ നായയെ എനിക്ക് കൊല്ലണം
ജോ :ദേവ് ഇവനെ പുറത്തേക്ക് കൊണ്ട് പോ എനിക്ക് ജൈസനോട് ഒന്ന് സംസാരിക്കണം
ദേവ് :ഇവനോട് ഇനി എന്ത് സംസാരിക്കാനാ
ജോ :പ്ലീസ് ദേവ്
ദേവ് വേഗം തന്നെ കിരണുമായി പുറത്തേക്ക് പോയി
ജെയ്സൺ :എന്താടാ നിനക്കും എന്നെ തല്ലണോ നീ അല്ലേ അവളുടെ രക്ഷകൻ
ഇത് കേട്ട ജോ ജെയ്‌സന്റെ അടുത്തേക്ക് എത്തി പതിയെ അവന്റ തോളിൽ തട്ടി
ജോ :അഭിനയം നന്നായിട്ടുണ്ട് ഇനി എന്താണ് പ്രശ്നം എന്ന് പറ
ജെയ്സൺ :എന്ത് പ്രശ്നം എനിക്കിപ്പോൾ അവളെ ഇഷ്ടമല്ല അത്ര തന്നെ ദയവ് ചെയ്ത് അവളെ ഇവിടെനിന്ന് ഒന്ന് കൊണ്ട്പോ പ്ലീസ് ഞാൻ നിങ്ങളുടെ അടുത്തേക്ക് വരുന്നില്ലല്ലോ ഇനി എന്നെ ശല്യം ചെയ്യരുത്
ജോ :അപ്പോൾ നീ മനഃപൂർവം തന്നെയാണ് എന്നെ അവഗണിച്ചത് അല്ലേ
ജെയ്സൺ :നീ എന്ത് വേണമെങ്കിലും കരുതിക്കോ എനിക്കൊരു പ്രശ്നവുമില്ല
ജോ :ശെരി പക്ഷെ നീ തന്നെ ഇത് ജാനിയോട് പറയണം
ജെയ്സൺ :ഞാൻ പറഞ്ഞില്ലേ എനിക്കവളെ കാണണ്ട എനിക്കത്തിനുള്ള സമയവുമില്ല
ജോ :എന്താ ജൈസാ അവളുടെ മുൻപിൽ വന്നു നിൽക്കാൻ നിനക്ക് ഭയമാണോ
അടുത്ത നിമിഷം ജെയ്സൺ ജോയുടെ
💬 Comments
View all comments