Chapter Title : ജാനി 10 [Fang leng]
നിറഞ്ഞോഴുകി
ജാനി :ജൈസാ.. ഇത് എന്ത് തമാശയാ എനിക്ക് ഒരുപാട് വേദനിക്കുന്നുണ്ട് ഈ കളി മതിയാക്ക്
ജെയ്സൺ :കളിക്കാൻ ഞാൻ ഇപ്പോഴും നിന്നെ പോലെ കൊച്ചുകുട്ടിയല്ല
ജാനി :ജൈസാ പ്ലീസ് എന്നോട് ഇങ്ങനെയൊന്നും പറയല്ലേ ഞാൻ നിക്കുവേണ്ടിമാത്രമാ ഇത്രയും നാൾ കാത്തിരുന്നത് നീ തന്ന ഈ ലോക്കറ്റ് ഞാൻ നിധി പോലെയാ സൂക്ഷിച്ചത് നിന്നെ കാണാൻ തോന്നുമ്പോഴോക്കെ ഇതായിരുന്നു എനിക്ക് ആശ്വാസം നൽകിയത്
ഇത് കേട്ട ജെയ്സൺ വേഗം തന്നെ ജാനിയുടെ കഴുത്തിലെ ലോക്കറ്റ് പൊട്ടിച്ചെടുത്തു
ജാനി :ജൈസാ.. പ്ലീസ് അത് തിരിച്ചു താ പ്ലീസ്
അവളുടെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി
ജെയ്സൺ :അപ്പോൾ ഇതാണല്ലേ എല്ലാത്തിനും കാരണം
ഇത്രയും പറഞ്ഞു ജെയ്സൺ ലോക്കറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു
ജെയ്സൺ :ഇപ്പോൾ നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല
ജാനി ഒന്നും മിണ്ടാതെ കരയുക മാത്രം ചെയ്തു
ജെയ്സൺ :ഈ കരച്ചിൽ ഒന്ന് നിർത്തു ഇതൊരു പബ്ലിക് പ്ലേസ് ആണ് എന്നിട്ട് ഞാൻ പറയുന്നത് കേൾക്ക് നമ്മൾ തമ്മിൽ ചേരില്ല അന്ന് നീ തന്നെ അത് സമ്മതിച്ചതല്ലേ എല്ലാം എന്റെ തെറ്റാ നമുക്ക് എല്ലാം ഒരു തമാശയായി കണ്ട് അവസാനിപ്പിക്കാം നീ ഒരുപാട് പ്രശ്നത്തിലാണെന്ന് എനിക്കറിയാം നിനക്ക് പൈസ വല്ലതും വേണമെങ്കിൽ..
ജാനി :മതി
ജാനി പതിയെ തന്റെ കണ്ണുകൾ തുടച്ചു
ജാനി :ഇനി നീ ഒന്നും പറയണ്ട എനിക്ക് മനസ്സിലായി ഞാൻ നിനക്കൊരു കളി പാവയായിരുന്നു വില കുറഞ്ഞോരു കളിപ്പാട്ടം എനിക്കത് മനസ്സിലാക്കുവാൻ സാധിച്ചില്ല അത് എന്റെ തെറ്റാ എനിക്ക് പോലും അറിയില്ല ഞാൻ എപ്പോൾ മുതലാ നിന്നെ
💬 Comments
View all comments