Chapter Title : ജാനി 10 [Fang leng]
നിന്നെയും ജെയ്സനേയും അവൻമ്മാർ വെറുതെ വിടുമെന്ന് വിചാരിക്കണ്ട
ജോ :അവരെ ബുദ്ധിമുട്ടിക്കണ്ടായിരുന്നു ജാനി
ജാനി :അതൊന്നും സാരമില്ല
ജോ :ശെരി നീ ഉറങ്ങാൻ നോക്ക് ജാനി സമയം ഒരുപാടായി
ജാനി :ശെരിയാ എനിക്ക് നന്നായി ഉറക്കം വരുന്നുണ്ട്
ജോ :എന്നാൽ പോയി ഉറങ്ങിക്കൊ
ജാനി :ശെരി ജോ ഗുഡ് നൈറ്റ്
ഇത്രയും പറഞ്ഞു ജാനി റൂമിലേക്ക് പോയി
അല്പസമയത്തിനു ശേഷം ജോ ജാനിയുടെ അടുത്ത്
ജോ :ഇവൾ ഇത്ര പെട്ടെന്ന് ഉറങ്ങിയോ
ജോ പതിയെ ബെഡിലേക്കിരുന്നു ശേഷം ജാനിയുടെ തല മുടിയിൽ പതിയെ തലോടി
"സോറി ജാനി നീ ഒരുപാട് കഷ്ടപ്പെട്ടെന്നെനിക്കറിയാം എന്നോട് ക്ഷമിക്ക് ജാനി "
ഇത്രയും പറഞ്ഞു ജോ പതിയെ അവളുടെ നെറ്റിയിൽ ചുംബിച്ചു
"ഉം ജൈസാ ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്തു ഐ ലവ് യു ജൈസാ "
ജാനി ഉറക്കത്തിൽ സംസാരിക്കാൻ തുടങ്ങി
ജോ പതിയെ ചിരിച്ചുകൊണ്ട് പുതപ്പ് ശെരിയായി അവളുടെ ദേഹത്തേക്ക് മൂടി ശേഷം പതിയെ റൂമിൽ നിന്ന് പുറത്തേക്ക് കടന്നു
പിറ്റേന്ന് രാവിലെ ജാനി പതിയെ കണ്ണ് തുറന്നു
"അമ്മേ ഒരുപാട് നേരമായെന്ന് തോന്നുന്നല്ലോ "
ജാനി വേഗം തന്നെ ഹാളിലേക്കെത്തി
"ഈ ജോ ഇത് എവിടെ പോയി ഇനി ചിലപ്പോൾ പുറത്തേക്ക് പോയി കാണുമോ"
പെട്ടെന്ന് തന്നെ ജോ പുറത്ത് നിന്ന് വീടിനുള്ളിലേക്ക് കയറി
ജാനി :ജോ എവിടെ പോയതാ
ജോ :കുറച്ച് സാദനങ്ങളൊക്കെ വാങ്ങാൻ ഉണ്ടായിരുന്നു അതിനു വേണ്ടി പോയതാ
ജാനി :എന്നെ കൂടി വിളിച്ചുകൂടായിരുന്നോ
ജോ :നീ നല്ല ഉറക്കമായിരുന്നില്ലേ ശല്യം ചെയ്യേണ്ടെന്ന് കരുതി പിന്നെ കിരൺ വിളിച്ചിരുന്നു അവർ ഇന്ന് വൈകുന്നേരം ഇവിടേക്ക് എത്തും
ജാനി :അപ്പോൾ ഇന്ന് അവരെ പിക്ക് ചെയ്യാൻ പോകണമല്ലേ
ജോ :അതൊന്നും വേണ്ട അവർക്ക് ഞാൻ ഈ സ്ഥലത്തിന്റെ ലൊക്കെഷൻ അയച്ചു കൊടുത്തിട്ടുണ്ട്
ജാനി :ഇപ്പോൾ ഇന്ന് ജെയ്‌സണെ കാണാൻ പോകാമല്ലേ
ജോ :അപ്പോയ്ന്റ്മെന്റ് നാളത്തെക്കാ റെഡിയായിരിക്കുന്നത് നാളെ നമുക്ക് ഉറപ്പായും കാണാം പോരെ
ജാനി :ഉം ശെരി നമുക്ക് എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്യാം ദേവും
💬 Comments
View all comments