0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 557

നിൽക്കുന്നേ അങ്ങോട്ട് ചെല്ല്

ജാനി വീണ്ടും ജോയെ നോക്കിയ ശേഷം ഓഫീസിനുള്ളിലേക്ക് കയറി

കുറച്ചു സമയത്തിനു ശേഷം

"ഹോ ഒരുപാട് നേരമായല്ലോ അവൾ ഇതെവിടെയാ ഇന്റർവ്യൂ അവൾക്കണേങ്കിലും ടെൻഷൻ മുഴുവനും എനിക്കാണല്ലോ ദൈവമേ "

ജോ ഓഫീസിനു ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാൻ തുടങ്ങി പെട്ടെന്ന് തന്നെ ഓഫീസിന്റെ വാതിൽ തുറന്നു ജാനി പുറത്തേക്ക് വന്നു അവൾ പതിയെ ജോയുടെ അടുത്തേക്ക് എത്തി

ജോ :എന്തായി ജാനി സെലക്ട്‌ ആയോ

ജാനി ഒന്നും മിണ്ടാതെ ജോയെതന്നെ നോക്കിനിന്നു

ജോ :കിട്ടിയില്ലേ സാരമില്ല ജാനി നമുക്ക് വീണ്ടും ട്രൈ ചെയ്യാം വേറെയും സ്ഥാപനങ്ങൾ ഉണ്ടല്ലോ

അടുത്ത നിമിഷം ജാനി ജോയെ കെട്ടിപിടിച്ചു

"കിട്ടി ജോ "

ജോ :എന്താ

ജാനി :ഞാൻ സെലക്ട്‌ ആയി എനിക്ക് കിട്ടി സർട്ടിഫിക്കറ്റുകൾ എല്ലാം സബ്മിറ്റ് ചെയ്ത ശേഷം രണ്ട് ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യാൻ പറഞ്ഞു

ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞോഴുകിയിരുന്നു ജോ പതിയെ ജാനിയുടെ തലമുടിയിൽ തലോടി ശേഷം അവളോട് സംസാരിക്കാൻ തുടങ്ങി

ജോ : എനിക്കറിയാമായിരുന്നു ജാനി നിന്നെ കൊണ്ട് പറ്റുമെന്ന് നീ അത് സാധിച്ചു

ജാനി :എല്ലാം നീ കാരണമാ ജോ നീ ഇല്ലായിരുന്നെങ്കിൽ എനിക്ക് ഒന്നിനും കഴിയില്ലയിരുന്നു

ജോ വേഗം തന്നെ ജാനിയുടെ കണ്ണുകൾ തുടച്ചു

ജോ :ഇപ്പോൾ കരയാനുള്ള സമയമല്ല ജാനി പിന്നെ ഇത് നിന്റെ കഴിവിന് കിട്ടിയതാണ് അല്ലാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല

ജാനി :അമ്മ.. അമ്മ ഇതറിയുമ്പോൾ ഒരുപാട് സന്തോഷിക്കും എന്റെ അമ്മ ഞാൻ കാരണം ഒരുപാട് വിഷമിച്ചിട്ടുണ്ട് എനിക്കിത് ഇപ്പോൾ തന്നെ അമ്മയോട് പറയണം

ജോ :പിന്നെന്തിനാ ജാനി ഇവിടെ നിക്കുന്നെ നീ വന്നേ നമുക്ക് പോകാം

അവർ വേഗം തന്നെ ബൈക്കിനടുത്തേക്ക് എത്തി

ജാനി വേഗം ജോയോടൊപ്പം ബൈക്കിലേക്ക് കയറി ജോ പതിയെ ബൈക്ക് മുൻപോട്ടെടുത്തു വഴിയിലുട നീളം ജാനി സ്വിമ്മിംങ്ങിനെ കുറച്ചു തന്നെ സംസാരിച്ചു കൊണ്ടിരുന്നു

ജോ :ഇത്രയും ഇഷ്ടമുണ്ടായിട്ടാണോ ജാനി നീ സ്വിമ്മിംഗ് നിർത്തിയത് സാരമില്ല ഇനി നീ വീണ്ടും ട്രെയിനിങ് തുടങ്ങണം

ജാനി :അതൊക്കെ നടക്കുമോ

💬 Comments

View all comments