Chapter Title : ജാനി 11 [Fang leng] [Climax]
ഇപ്പോൾ ഒരു ഫ്രണ്ട് ആയിട്ട് മാത്രമാണ് കാണുന്നത് അവളുടെ മനസ്സിൽ ഇപ്പോഴും ജെയ്സൺ ഉണ്ട് ഇതിനിടയിൽ എന്റെ ഇഷ്ടം പറഞ്ഞാൽ ഞങ്ങളുടെ സൗഹൃദം പോലും ചിലപ്പോൾ തകരും അത് ഞാൻ ആഗ്രഹിക്കുന്നില്ല
ദേവ് :കോപ്പാണ് നിനക്ക് പേടിയാണ് ജോ അല്ലാതെ വേറൊന്നുമല്ല അന്നും നീ ഇത് പോലെ ആയിരുന്നു ഇപ്പോഴും നിനക്ക് ഒരു മാറ്റവുമില്ല എന്തിനാടാ എല്ലാത്തിൽ നിന്നും ഇങ്ങനെ ഒളിച്ചോടുന്നത്
ജോ :ദേവ് ഞാൻ
പെട്ടെന്നാണ് കിരൺ അവിടേക്ക് എത്തിയത്
ദേവ് :എന്തടാ കിരൺ വല്ല പ്രശ്നവുമുണ്ടോ
കിരൺ :ജെയ്സൺ അവൻ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്
ദേവ് :അവൻ വരുകയോ പോകുകയോ എന്തെങ്കിലും ചെയ്യട്ടെ അതിന് നമുക്കെന്താ
കിരൺ :അതല്ലടാ ഒരു പ്രശ്നം ഉണ്ട്
***--*---*************************************
അടുത്ത ശനിയാഴ്ച ജാനി ജോയുടെ വീടിനു മുൻപിൽ
ജാനി :എന്താ ജോ കാണണമെന്ന് പറഞ്ഞത്
ജോ :നിന്നെ കാണാൻ അങ്ങനെ പ്രതേകിച്ചു കാരണം വല്ലതും വേണോ
ജാനി :അപ്പോൾ ഒന്നുമില്ലേ
ജോ :വാ നമുക്ക് കുറച്ചു നടക്കാം
ജാനി :നിനക്ക് എന്താ ജോ
ജോ :വാ ജാനി
ജോ ജാനിയുടെ കയ്യിൽ പിടിച്ചു മുൻപോട്ടു നടന്നു
ജോ :ജാനി സ്വിമ്മിംഗ് ക്ലാസ്സ് ഒക്കെ എങ്ങനെ പോകുന്നു
ജാനി :നന്നായിട്ടുണ്ട് ജോ വേറെയും ചില കുട്ടികൾ ക്ലാസ്സിൽ ചേർന്നിട്ടുണ്ട് പിന്നെ അവിടെ അമ്മു എന്ന് പറയുന്ന ഒരു കുട്ടി ഉണ്ട് നല്ല കഴിവുള്ള കുട്ടിയാ അവളെ കാണുമ്പോൾ എനിക്ക് എന്നെ തന്നെയാ ഓർമ്മ വരുന്നത് പിന്നെ ഞാൻ ഇപ്പോൾ വീണ്ടും നീന്താൻ തുടങ്ങി നീ പറഞ്ഞതു പോലെ എല്ലാം ശെരിയാ കും
💬 Comments
View all comments