Chapter Title : ജാനി 11 [Fang leng] [Climax]
വലിയ കടത്തിലാണ് എല്ലാ പാർട്ണർ മാരും പാർട്ട്നർഷിപ്പ് പിൻവലിക്കുകയാണ്
ജെയ്സൺ :അമ്മ വിഷമിക്കണ്ട ഞാൻ എല്ലാവരോടും സംസാരിക്കാം
തെരേസ വേഗം തന്നെ ജെയ്സനെ കെട്ടിപിടിച്ചു കരഞ്ഞു
"എല്ലാം എന്റെ അഹങ്കാരത്തിന്റെ ഫലമാ പണത്തിന്റെ പേരിൽ ഞാൻ ഒരുപാട് അഹങ്കരിച്ചു അതിന് എനിക്ക് കിട്ടിയ ശിക്ഷയാണ് ഇത് ഇനി ഇതൊക്കെ നിന്റെ തലയിൽ വെച്ച് തരാൻ എനിക്ക് ആഗ്രഹമില്ല മോനെ നമുക്ക് എല്ലാം വിൽക്കാം കമ്പനി വാങ്ങാൻ ഒരുപാട് പേർ തയ്യാറായി വന്നിട്ടുണ്ട് ഇനി അതെ ഉള്ളു ഒരു വഴി "
ജെയ്സൺ :അമ്മ എന്താ പറയുന്നത് അച്ഛന്റെയും അമ്മയുടെയും ഒരുപാട് നാളത്തെ അധ്വാമല്ലേ ഈ കമ്പനി അത് അങ്ങനെഅങ്ങ് വിട്ടു കൊടുക്കാൻ പറ്റുമോ ഞാൻ പാർട്ട്‌നേർസുമായി സംസാരിക്കാം അവർക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും
തെരേസ :വേണ്ട ജൈസാ
ജെയ്സൺ :അമ്മ ഒന്നും പറയണ്ട എല്ലാം ഞാൻ നോക്കികൊള്ളാം
പിറ്റേന്ന് മീറ്റിംങ്ങിന് ശേഷം ജെയ്സൺ
ജോൺ :എന്തായി മോനെ
ജെയ്സൺ :ആരും സഹകരിക്കുന്നില്ല അങ്കിൾ എല്ലാവർക്കും അവരുടെ ഷെയർ വേണമെന്ന് അവർക്കൊക്കേ ആവശ്യം വന്നപ്പോൾ നമ്മൾ എത്ര സഹായിച്ചിട്ടുള്ളതാ എന്നിട്ടിപ്പോൾ...
ജെയ്സന്റെ കണ്ണുകൾ നിറയാൻ തുടങ്ങി
ജോൺ :വിഷമിക്കല്ലേ മോനെ
കുറച്ച് മണിക്കൂറുകൾക്ക് ശേഷം ജെയ്സൺ അമ്മയുടെ അടുത്ത്
ജെയ്സൺ :അമ്മേ ഞാൻ തോറ്റു പോയി എന്നെ കൊണ്ട് നമ്മുടെ കമ്പനിയെ രക്ഷിക്കാൻ പറ്റില്ല എന്നോട് ക്ഷമിക്കണം അമ്മേ
ജെയ്സൺ അമ്മയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി
തെരേസ :സാരമില്ല ജൈസാ നമുക്ക് കമ്പനി വിൽക്കാം സണ് കമ്പനി എന്നെ മീറ്റിംങ്ങിന് വിളിച്ചിട്ടുണ്ട് നമുക്ക് അവർക്ക് തന്നെ കമ്പനി കൊടുക്കാം
ജെയ്സൺ :അവർ നമ്മുടെ ശത്രുക്കൾ അല്ലേ അമ്മേ
തെരേസ :സാരമില്ല ജൈസാ ഒരുകാലത്ത് നിന്റെ അച്ഛനും സണ് കമ്പനീസിലെ കെവിനും വലിയ സുഹൃത്തുക്കൾ ആയിരുന്നില്ലേ നമുക്ക് അവർക്ക് തന്നെ നൽകാം നാളെ കാണാം എന്നാ അവർ പറഞ്ഞത് നീയും നാളെ കൂടെ ഉണ്ടാകണം
ജെയ്സൺ :വേണ്ട അമ്മേ എനിക്കത് കാണാൻ വയ്യ
തെരേസ :ഇല്ല ജൈസാ നിന്നെയും കൂടെ കൊണ്ട് പോകണം എന്നാണ് അവർ പറഞ്ഞത്
ജെയ്സൺ :ശെരി അമ്മേ
💬 Comments
View all comments