ജാനി 3 [Fang leng]

📝 Ongoing

👁 123154 views ❤ 253 likes 💬 16 comments

ജാനി 3 Jani Part 3 | Author : Fang Leng | Previous Part

ജെയ്സൺ :അയ്യേ എന്റെ ഡ്രെസ്സിൽ മുഴുവൻ ഛർദിച്ചല്ലോടി ദ്രോഹി ഏത് നേരത്താണാവോ ഇവളെ ഇവിടെ കൊണ്ടുവരാൻ തോന്നിയത് എടി ലാൻഡ്രി എണീയ്ക്ക് അമ്മേ ഇവളുടെ ബോധവും പോയോ

പിറ്റേദിവസം ജാനി പതിയെ കണ്ണുതുറന്നു

"അഹ് നേരം എത്രയായോ എന്തോ? അല്ല അമ്മയുടെ ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ ഇതെന്ത് പറ്റി "

ജാനി കണ്ണ് തിരുമി ചുറ്റും നോക്കി പെട്ടെന്ന് മുൻപിലിരിക്കുന്ന ആളെ കണ്ട് ജാനി ഞെട്ടി ജെയ്സൺ ആയിരുന്നു അത്

ജാനി :നീയോ?

ജെയ്സൺ :അതെ ഞാൻ തന്നെ

ജാനി :നീ എന്താ എന്റെ വീട്ടിൽ കളിച്ച് കളിച്ച് നീ എന്റെ വീടുവരെ എത്തി അല്ലെ

ജെയ്സൺ :മാഡം ആദ്യം നല്ലത് പോലെ ചുറ്റുമൊന്ന് നോക്കിയേ

ജാനി വേഗം തനിക്ക് ചുറ്റും കണ്ണോടിച്ചു

ജാനി :അമ്മേ ഞാനിതെവിടെയാ

ജെയ്സൺ :പേടിക്കണ്ട ലാൻഡ്രി ഇത് എന്റെ വീടാ

ജാനി :നിന്റെ വീടോ അപ്പോൾ നീ എന്നെ തട്ടി കൊണ്ട് വന്നതാണല്ലേ നീ എന്നെ എന്താ ചെയ്തത്

ജെയ്സൺ :ഞാൻ എന്ത്‌ ചയ്യാൻ ചെയ്തത് മുഴുവൻ നീ അല്ലെ നീ ഇന്നലെ നടന്നതൊക്കെ ഒന്ന് ഓർത്ത് നോക്കിയെ

ജാനി :ഇന്നലെ ഇന്നലെ എന്താ (ജാനിക്ക് പെട്ടെന്ന് കഴിഞ്ഞതെല്ലാം ഓർമവന്നു )അമ്മേ ഞാൻ എന്തൊക്കെയാ ഈ ചെയ്തത്

ജെയ്സൺ :എപ്പോഴെങ്കിലും ബോധം വന്നല്ലോ എത്ര രൂപയുടെ ഡ്രെസ്സാ ഇന്നലെ നാശമാക്കിയതെന്നറിയാമോ? നിന്നെ ഇവിടെ കൊണ്ട് വരാൻ ഞാൻ എത്ര കഷ്ടപെട്ടെന്നറിയാമോ?

ജാനി :നീ പറയുന്നത് കേട്ടാൽ ഞാൻ എല്ലാം വേണമെന്ന് വച്ച് ചെയ്

📚 Chapters

1 published

Related Stories

💬 Comments

View all comments