Chapter Title : ജാനി 7 [Fang leng]
അത്ഭുതത്തോടെ അവരെ നോക്കി
കിരൺ :എന്താ ജാനി നോക്കുന്നേ എല്ലാം ഞങ്ങളുടെ പ്ലാൻ ആയിരുന്നു നിന്റെ ഉള്ളിലേ സ്നേഹം പുറത്തു കൊണ്ട് വരാൻ
ജാനി വേഗം ജൈസന്റെ മുഖത്തേക്ക് നോക്കി
ജെയ്സൺ :സോറി ജാനി എല്ലാം ജോയുടെ ഐഡിയയാ
ജാനി :ജോ അപ്പോൾ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ
ജോ :അതൊക്കെ എപ്പോഴേ തീർന്നു ജാനി ഞാൻ നിന്നോട് പറഞ്ഞതല്ലേ ജാനി ഞാൻ എല്ലാം ശെരിയക്കുമെന്ന് നിനക്കുള്ള എന്റെ സമ്മാനമാണിത്
കിരൺ :എല്ലാത്തിനും നന്ദി പറയേണ്ടത് ദേവിനോടാ അവൻ ആ കാറിന്റെ കഥ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു
ജോ :അപ്പോൾ ശെരി അവർക്ക് എന്തെങ്കിലും പരസ്പരം പറയുവാൻ കാണും നമുക്ക് അങ്ങോട്ടേക്ക് മാറി നിൽക്കാം ഇത്രയും പറഞ്ഞു ജോ പുറത്തേക്കു നടന്നു
കുറച്ച് സമയത്തിനുള്ളിൽ തന്നെ ജോയുടെ അടുത്തേക്ക് ദേവ് എത്തിചേർന്നു
ദേവ് :നിന്റെ മനസ്സ് നോവുന്നത് എനിക്ക് കാണാമേടാ ജോ നീ എന്തിനാടാ അവളെ വിട്ടുകൊടുത്തത് നീ ആയിരുന്നു അവൾക്ക് ചേർന്നവൻ
ജോ :ഇതാണെടാ അതിന്റ ശെരി അവർക്ക് പരസ്പരം ഇഷ്ടമാണ് അതിനിടയിൽ ഞാൻ വേണ്ട പിന്നെ കിരൺ എന്തൊ കാറിന്റെ കാര്യം പറയുന്നത് കേട്ടു അതെന്താ
ദേവ് :അത് നിന്റെ ആ പഴയ തടി കാറിന്റെ കാര്യമാ
ജോ :ഏത് ഞാൻ ജെയ്സന് പണ്ട് കൊടുത്തതോ
ദേവ് :അതേ അതിനെ പറ്റി ഓർക്കുമ്പോഴാ എനിക്ക് ഭയം അന്നും അവൻ ഇത് പോലെ തന്നെയാ വാശി പിടിച്ചത് നീ അവനു ആ കാർ കൊടുക്കുകയും ചെയ്തു എന്നിട്ട് എന്താണ് സംഭവിച്ചത് എന്ന് നിനക്ക് അറിയാല്ലോ ജോ അതിനോടുള്ള അവന്റ ഇഷ്ടം തീർന്നപ്പോൾ അവൻ അതിനെ പുല്ലുപോലെ കുപ്പതോട്ടിയിലേക്ക് വലിച്ചെറിഞ്ഞു
ദേവിന്റെ വാക്കുകൾ കേട്ട ജോയുടെ മുഖം പെട്ടെന്ന് മാറി
ഇന്റർ വെൽ ❤️?❤️
തുടരും....
ഈ പാർട്ട് എങ്ങനെ ഉണ്ട് എന്നൊന്നും എനിക്കറിയില്ല പലരെയും ഇത് ചിലപ്പോൾ നിരാശ പെടുത്തിയേക്കാം പക്ഷെ ഈ കഥ ഇങ്ങനെയാണ് നിങ്ങൾ തീർച്ചയായും അഭിപ്രായങ്ങൾ അറിയിക്കുക അടുത്തത് വിച്ച് ആയിരിക്കും ജാനി എഴുതി എഴുതി വിച്ച് എഴുതുവാനുള്ള ടച്ച് വിട്ട് പോകുന്നു അതുകൊണ്ട്
💬 Comments
View all comments