ജാനി 9 [Fang leng]

📝 Ongoing

👁 94932 views ❤ 255 likes 💬 58 comments

ജാനി 8 Jani Part 8 | Author : Fang Leng | Previous Part

ഇത്രയും പറഞ്ഞു ജോ മുൻപോട്ട് നടന്നു എല്ലാവരും നിറകണ്ണുകളോടെ അത് നോക്കി നിന്നു

രണ്ട് ആഴ്ച്ചക്ക്‌ ശേഷം ഡെവിൾസ് ഗ്യാങ്ങ്

കിരൺ :ടാ ജോ വിളിച്ചിരുന്നു അവൻ അവിടെ എല്ലാം സെറ്റ് ആയെന്ന് നാളെ മുതൽ ക്ലാസ്സിൽ പൊയി തുടങ്ങും

ദേവ് :അവൻ എന്തെങ്കിലും ഉണ്ടാക്കട്ടേ അതൊക്കെ എന്തിനാ ഇങ്ങോട്ട് വിളിച്ചു പറയുന്നത്

ജെയ്സൺ :മതിയെടാ ദേവ് എത്ര ദിവസം നീ അവനോട് പിണങ്ങിയിരിക്കും പിന്നെ കിരണേ അവൻ വേറേ എന്തൊക്കെ പറഞ്ഞു

കിരൺ :അവൻ നിങ്ങളെ അനേഷിച്ചു പിന്നെ ജാനിയോടും അനേഷണം പറയാൻ പറഞ്ഞു

ജൈസൺ :ഉം അവൻ പോയതിൽ പിന്നെ ജാനി പഴയതു പോലെ ഒന്നുമല്ല ഒന്നിനും ഒരു ഉത്സാഹവുമില്ല എന്തായാലും അവളുടെ മൂഡ് ഒന്ന് മാറ്റിഎടുക്കണം ഞാൻ ചിലതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്

കിരൺ :എന്ത് പ്ലാൻ

ജെയ്സൺ :അതൊക്കെ യുണ്ട് ഇപ്പോൾ നീ അറിയണ്ട

പിറ്റേന്ന് ജാനിയും ജിൻസിയും ബേക്കറിയിൽ

ജിൻസി :ജോയെ പറ്റി വല്ല വിവരവും ഉണ്ടോ ജാനി

ജാനി :അവൻ അവിടെ ഒക്കെയാ ജിൻസി ക്ലാസ്സിൽ പോയി തുടങ്ങിയിട്ടുണ്ട് എനിക്ക് ഉറപ്പുണ്ട് അവൻ വലിയ നിലയിൽ എത്തും

ജിൻസി :പിന്നെ നമ്മുടെ ദേവൻ സാർ എന്ത് പറയുന്നു

ജാനി :ആള് ഇപ്പൊഴും കലിപ്പിലാ ജോ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല എന്നാ കേട്ടത്

ജിൻസി :വിഷമം കൊണ്ടായിരിക്കുമെടി കുറച്ചു ദേഷ്യം ഉണ്ടെന്നെ ഉള്ളു ആളൊരു പാവമാ

ജാനി :ഏത് നേരവും ദേവിന്റെ കുറ്റം പറയുന്ന നിനക്കിത് എന്ത് പറ്റി ജിൻസി

📚 Chapters

1 published

Related Stories

💬 Comments

View all comments