Chapter Title : ജാസ്മിയുടെ ധ്യാനം [Joel]
പ്രാര്‍ത്ഥനയും പ്രസംഗവും ആരാധനയും സാക്ഷ്യവുമായി ആ ധ്യാനം മുന്നോട്ടു പോകും.ധ്യാനകേന്ദ്രത്തില്‍ നിന്ന് വൈകുന്നേരത്തെ ഭക്ഷണവും കഴിഞ്ഞ് രാത്ര 830 ആകും അവര്‍ റൂമില്‍ തിരിച്ചെത്തുമ്പോള്‍. സെബിയും ജാസ്മിയും വേഗം റൂമിലേക്ക് മടങ്ങിയാലും റോബിച്ചന്‍ മറ്റുള്ളവരുമായി സംസാരിച്ച് പരിചയം സ്ഥാപിച്ച് വീട്ടുകാര്യങ്ങളും നാട്ടികാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടാകും റൂമിലെത്തുക
റൂമിലെത്തിയപ്പോള്‍ സെബിയും ജാസ്മിയും പരസ്പരം സംസാരിക്കാതിരിക്കുന്നതും ജാസ്മി സന്തോഷമില്ലാതെ ഇരിക്കുന്നതും കണ്ടപ്പോള്‍ അവര്‍ക്കിടയില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് റോബിച്ചനുറപ്പിച്ചു
എന്താ രണ്ടുപേരും അവാര്‍ഡ് പടം പോലെ മിണ്ടാതിരിക്കുന്നത് ....... കുളിച്ചു വന്നു തോര്‍ത്ത് അഴയിലിടുമ്പോള്‍ റോബിച്ചന്‍ ചോദിച്ചു
ഒന്നുമില്ല റോബിച്ചാ.......
ദേ വഴക്കും ദേഷ്യവുമെല്ലാം ഈ സമയത്ത് ഒഴിവാക്കണം....നിങ്ങള് ഒരാവശ്യത്തിനായിട്ടാണ് ധ്യാനം കൂടാന്‍ വന്നിരിക്കുന്നത്......ഇന്ന് വര്‍ഗ്ഗീസച്ചന്‍ പ്രസംഗിച്ചതു കേട്ടില്ലേ.... പരസ്പം സ്‌നേഹവും ബഹുമാനവും ഉണ്ടെങ്കില്‍ കുടുംബത്ത് സമാധാനവും സന്തോഷവും ഉണ്ടാകും ..മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കും..ആ വിശ്വാസം നിങ്ങള്‍ക്കും വേണം...
രണ്ടുപേരും വീണ്ടും അധികം സംസാരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ റോബിച്ചന്‍ കുറച്ചു നേരം മൂകനായി നിന്നു
ഇനി ഞാന്‍ ഒരു ശല്യമാണെങ്കില്‍ ഞാന്‍ പഴയതുപോലെ വേറേ റൂമിലേക്കു മാറിക്കോളാം......
അതൊന്നും വേണ്ട..... റോബിച്ചാ.....ഞങ്ങള്‍ തമ്മിലങ്ങിനെ പ്രശ്‌നമൊന്നുമില്ല ഒരു ചെറിയ പിണക്കം അത്രയേ ഉള്ളൂ......സെബി പറഞ്ഞു
അല്ല സെബി നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹിക്കാനും ബന്ധപ്പെടാനും ഇപ്പോള്‍ നല്ല സമയമാണ് ഞാനാലോചിച്ചപ്പോള്‍ ഞാന്‍ വേറേ റൂമിലേക്കു പോകുന്നതല്ലേ നല്ലത് എന്ന് എനിക്കും തോന്നുന്നു....ഞാനെന്തിനാ നിങ്ങളുടെ ഇടയില്‍ ഒരു കട്ടുറമ്പാകുന്നത് ......റോബിച്ചന്‍ വീണ്ടും പറഞ്ഞു
അതൊന്നുമില്ല റോബിച്ചാ... ഒരു 4 ദിവസത്തെ കാര്യമല്ലേ....... വേറെ റൂമിന്റെ ആവശ്യമില്ല....... സെബി പറഞ്ഞുറപ്പിച്ചു
ശരി എന്നാല്‍ നിങ്ങടെ ഇഷടം പോലെ.......പിന്നെ
💬 Comments
View all comments