0%

Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

കഴിയുന്നൊരു കല്ല്... ഏതോ മായാലോകത്ത് എത്തിയ പ്രതീതിയായിരുന്നു അപ്പോൾ എനിക്ക്...

പക്ഷേ ആ കാഴ്ച കൂടുതൽ നേരം കണ്ടു നിൽക്കാൻ കഴിഞ്ഞില്ല... അപ്പോഴേക്കും ചേച്ചി ആ ബോക്സ്‌ അടച്ചു....

എന്നിട്ട് ഞങളെയെല്ലാവരെയും കൂർപ്പിച്ചു നോക്കി....

"ചോദിക്കണ്ട.... പറഞ്ഞു തരില്ല.... "

ഞങ്ങൾ എല്ലാവരും മനസ്സിൽ കണ്ടതിന്റെ മറുപടി ചേച്ചി ആദ്യമേ പറഞ്ഞു...

ശേഷം ഞങ്ങളെ എല്ലാവരെയും ഉന്തി തള്ളി റൂമിനു വെളിയിലാക്കി...

മ്മ്...എന്തൊക്കെയോ ചീഞ്ഞു മണക്കുന്നുണ്ട്....

കറക്റ്റ് സമയത്ത് തന്നെ അവിനാഷിന്റെ ഫോൺ വിളിയുമെത്തി...

അപ്പോഴാണ് അവന്മാർക്ക് ചിലവ് കൊടുക്കാനുള്ള ബോധം എന്റെ തലയിൽ ഉദിച്ചത്...

"എടി വേഗം വന്നേ ഇപ്പോ തന്നെ സമയം ഒരുപാട് വൈകി... "

ഞാൻ കല്ലുവിന്റെ കയ്യും പിടിച്ചുകൊണ്ടു കാറിന്റെ അടുത്തേക്ക് ഓടി....

ഏകദേശം ഒരു പത്തു മിനുട്ട് കൊണ്ട് ഞങൾ സ്ഥലം എത്തി... കാറിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ഞാൻ കല്ല്യാണിക്ക് എന്റെ ഒരു സൺഗ്ലാസ് കൊടുത്തു...

"ഇതിട്ടോ... "

"ഇതെന്തിനാ...? "

"വച്ചോ ആവശ്യം വരും..."

അതും പറഞ്ഞുകൊണ്ട് ഞാൻ കാറിൽ നിന്നും ഇറങ്ങി.... പിന്നാലേ സൺഗ്ലാസ് ധരിച്ചുകൊണ്ട് കല്ല്യാണിയും....

ഞങ്ങൾ ആ വലിയ റസ്റ്റോറന്റിൽ കയറി ചുറ്റും ഒന്ന് നോക്കി....

"ഒയ് ഇവിടേ... "

ശബ്ദം കേട്ട സൈഡിലോട്ട് ഞാൻ തല ഒന്ന് തിരിച്ചു......

😳

യേ ക്യാ മൈര്....

ഒരു ടൌൺ മൊത്തം ഉണ്ടല്ലോ ഇത്.....

ആ മൈരനോട് എല്ലാവരേം വിളിക്കാൻ പറഞ്ഞപ്പോൾ ഇത്രേം പേരെ വിളിക്കും എന്ന് ഞാൻ ഓർത്തില്ല....

"സിദ്ധു... എന്താടാ ഇത്... ഇത് കുറേ പേരുണ്ടല്ലോ.... ഇതിനും ബേധം വീട്ടിൽ തന്നെ

💬 Comments

View all comments