0%

Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

അത്ഭുതത്തോടേ പറഞ്ഞു...

"നിന്റെ അമ്മയുടെ ആത്മാവ് നിന്നേ രക്ഷിക്കാൻ വന്നതാണോ അപ്പോ... ആ തള്ളക്ക് എന്നേ രക്ഷിക്കാർന്നില്ലേ അപ്പോ... 😤"

പറഞ്ഞു കഴിഞ്ഞതും വയറിനിട്ടൊരു കുത്തും കവിളിനിട്ടൊരു കടിയും കിട്ടി....

മോശം പറയരുതല്ലോ... നല്ല വേദനയുണ്ടായിരുന്നു... 🥲

"എന്താടി.... "

"കുന്തം.... നീയേ... നീ ശരിയാവില്ല... മതി കഥ പറച്ചിൽ ഒക്കെ കിടന്നോ...."

കല്ല്യാണി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് എന്നിൽ നിന്നും മാറി കിടന്നു...

അപ്പോ ഇത്തവൾടെ അമ്മയല്ലേ.... 🤔

ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് പോയി വയറിൽ ചുറ്റിപ്പിടിച്ചു എന്നിലേക്ക് വീണ്ടും ചേർത്തു.....

"സോറി... ഇനി ഞാൻ വായ തുറക്കില്ല.. എന്റെ പൊന്നല്ലേ... പറ...."

"സിദ്ധു ഇനി നീ വായ തുറന്നാൽ സത്യായിട്ടും എന്റെ കയ്യീന്ന് കിട്ടും...."

"ഇനി സത്യായിട്ടും ഞാൻ വായ തുറക്കില്ല... നീ ബാക്കി പറ...."

കല്ല്യാണി വീണ്ടും പറയാൻ തുടങ്ങി....

""""""അമ്മ എന്നു പറഞ്ഞതിനു ശേഷം അവളെന്റെ മുഖം കോരിയെടുത്തു.... എന്റെ കണ്ണിൽ നിന്നും ഞാൻപോലുമറിയാതെ കണ്ണു നീർ ചാടാൻ തുടങ്ങി....

ഞാൻ കരയുകയാണ് പക്ഷേ അത് ഞാനല്ല... എന്റെ ഉള്ളിൽ കിടന്ന് ആരോ വിഷമിക്കുകയാണ് അപ്പോഴാണ് ദേവി ഇപ്പോഴും എന്റെ ഉള്ളിൽ തന്നെയാണെന്ന കാര്യം ഞാൻ തിരിച്ചറിഞ്ഞത്.....

ആ ആത്മാവിന്റെ മറുപടി എന്നോടായിരുന്നില്ല അത് ദേവിയോടായിരുന്നു... അവളുടെ അമ്മയായിരുന്നു അത്, അതായത് മാധവ്യ...

ആ ബുക്കിൽ പറഞ്ഞ രണ്ട് ആത്മാവിന്റെ കാര്യം എന്റെ മനസ്സിലേക്ക് വന്നു....

മായയുടെ കണ്ണിൽ നിന്നും കണ്ണു നീർ പൊഴിയാൻ തുടങ്ങി. ഒരു പക്ഷേ എന്റെ അതേ അവസ്ഥ തന്നെയായിരിക്കുമോ അവളും അനുഭവിക്കുന്നുണ്ടാവുക... ഒരു വേള ഞാൻ

💬 Comments

View all comments