0%

Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

ഉയർത്തി....

എന്റെ സൈഡിൽ നിന്നും ദേവിയുടെ ആത്മാവ് അവരുടെ അടുത്തേക്ക് പോവുന്നത് ഞാൻ നോക്കി കണ്ടു... എന്ത്കൊണ്ടാണെന്നറിയില്ല പക്ഷേ ഇതെല്ലാം എനിക്ക് കാണാൻ സാധിച്ചു.....

എന്തായാലും ചാവാൻ പോവുകയല്ലേ ഇതൊക്കെ കണ്ട് ചത്തോട്ടേ എന്ന് വിചാരിച്ച് കാണും അവര്.

ദേവിയുടെ ആത്മാവ് മാധവ്യയുടെ ആത്മാവിന് അടുത്തെത്തിയതും... അവർ രണ്ടു പേരും എന്നേ ഒരുമിച്ചു നോക്കി.... രണ്ടു പേരുടെയും മുഖം എന്റെ മനസ്സിൽ പതിച്ചു.... അവർ രണ്ടു പേരുടെയും മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു...

പതിയേ പതിയേ ആ ആത്മാക്കൾ രണ്ടും വായുവിൽ അലിയാണ് തുടങ്ങി... എന്റെ മുന്നിൽ ഒരു അമ്മയുടെ വാത്സല്ല്യം ഞാൻ കണ്ടു.... ഒടുവിൽ അവർ രണ്ടു പേരും പൂർണമായി വായുവിൽ അലിഞ്ഞു ചേർന്നു.... """"""

അവൾ എല്ലാം പറഞ്ഞു തീർത്തു....

കുറച്ചു നേരം ഞങ്ങൾ രണ്ടു പേരും മൗനമായിരുന്നു....

"നീയെന്താ ഒന്നും മിണ്ടാത്തെ.... "

കല്ല്യാണി എന്നോടായി ചോദിച്ചു...

"നീയല്ലേ പറഞ്ഞു തീരുന്നത് വരേ ഒരക്ഷരം മിണ്ടി പോവരുത് എന്ന് പറഞ്ഞത്..."

"അച്ചോടാ... എന്റെ പൊന്ന് അതുകൊണ്ടാണോ മിണ്ടാതേ ഇരിക്കുന്നേ....ഞാൻ മുഴുവൻ പറഞ്ഞു കഴിഞ്ഞു ഇനിയെന്റെ പൊന്ന് മിണ്ടിക്കോ...."

അവൾ എന്നേ കെട്ടി പിടിച്ചു....

"അപ്പോൾ എല്ലാം അവസാനിച്ചോ...?ഇനി ഒന്നും തന്നെ ബാക്കിയില്ലല്ലോ....?"

""""അവരുടെ പ്രതികാരം പൂർത്തിയായ സ്ഥിതിക്ക് എല്ലാം അവസാനിച്ചിട്ടുണ്ടാവണം.... അല്ലെങ്കിൽ നീയും ഞാനുമൊന്നും ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.....

നീ തന്നെ ഒന്ന് ആലോചിച്ചു നോക്കിയേ ലോകത്ത് ഒരമ്മയും മോളും അനുഭവിക്കാൻ പാടില്ലാത്തതല്ലേ അവർ രണ്ടു പേരും അനുഭവിച്ചത്....അവർ ഇത്രയെങ്കിലും ചെയ്യണ്ടേ...ഈ ലോകത്ത് മനുഷ്യനേക്കാൾ വലിയ മൃഗം വേറേയില്ല...

കഴിഞ്ഞത് കഴിഞ്ഞു ഇനി നമ്മൾ

💬 Comments

View all comments