Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
ഇപ്പോൾ എവിടെയാണ്...."
പ്രശ്നങ്ങൾ എല്ലാം തീർന്ന സ്ഥിതിക്കും അവളേ കാണാത്തതുകൊണ്ടും ഞാൻ ചോദിച്ചു...
"അവൾ അവളുടെ കോഴ്സ് കംപ്ലീറ്റ് ആക്കാൻ വേണ്ടി പോയതാണ് കഴിഞ്ഞ ആഴ്ച്ച വരേ ഇവിടേ ഉണ്ടായിരുന്നു...."
"ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്...."
"നീ കല്ലുവിനോട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കണം. നിന്നോട് അവൾ പറയും... അതിന്റെ പിറകേ പോവാനൊന്നുമല്ല...മറിച്ച് ഒന്നറിയാനുള്ള ആഗ്രഹം...."
എന്തൊക്കെ ആഗ്രഹങ്ങൾ ആണ് ഇവന്....
ഇതും പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നാൽ എനിക്കിട്ട് രണ്ടെണ്ണം കിട്ടോ എന്നാണ് എന്റെ പേടി.... 😐
"എന്നാൽ ഞാൻ പോട്ടെ..... "
അതും പറഞ്ഞ് അവൻ ബെഡിൽ നിന്നും എഴുന്നേറ്റ് നടക്കാൻ തുടങ്ങി....
"ഒരു കാര്യം കൂടേ ചോദിച്ചോട്ടെ.... "
പെട്ടെന്നാണ് എന്റെ മനസ്സിൽ വീണ്ടും ഒരു സംശയം ഉദിച്ചത്.....
അരുൺ സംശയപൂർവ്വം എന്നേ നോക്കി....
"ഇനി അഥവാ മായ സത്യങ്ങൾ എല്ലാം അറിഞ്ഞാലോ....?"
അരുൺ കുറച്ചു നേരം എന്നേ നോക്കി...
ശേഷം
"പരമേശ്വരന്റെ കൂടേ വന്ന ആളുകൾ ആണ് പുറം ലോകത്തിനു മുന്നിൽ എല്ലാം ചെയ്തത്....തെളിവുകൾ പോലും നിങ്ങളുടെ അടുത്ത് എത്തിയിട്ടില്ല. എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല.... ചിലപ്പോ ആ ആത്മാവായിരിക്കാം അല്ലെങ്കിൽ നിന്റെ ചേച്ചിയായിരിക്കാം. എന്തായാലും മായ അവൾ ഇത് അറിയാൻ പോവുന്നില്ല... ഞങ്ങളൊട്ട് പറയാനും...."
അതും പറഞ്ഞ് അവൻ ഒരു ചിരിക്കുന്ന മുഖവുമായി റൂമിനു വെളിയിലോട്ട് പോയി...
അവന്റെ വാക്കുകൾ വീണ്ടും ഞാൻ മനസിലൂടെ ഓടിച്ചു... ഇവന് ഇതെന്ത് മൈരാണ് പറഞ്ഞിട്ട് പോയത്.... 🤔
അപ്പോഴേക്കും വീണ്ടും വാതിൽ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു....
കല്ല്യാണിയേ കണ്ടതും എന്റെ ചിന്തകളും തനിയേ നിന്നു....
💬 Comments
View all comments