Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
ചെന്നു . എല്ലാവരും താഴെ ഓരോരോ തിരക്കിലാണ് ചേച്ചിമാരും തുമ്പി മോളും പൂക്കളം ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു എങ്കിൽ. ബാക്കിയുള്ളവർ സദ്യക്കുള്ള പുറപ്പാടിൽ ആയിരുന്നു...
ഞാൻ നേരെ ചെന്ന് സിറ്റൗട്ടിൽ പൂക്കളം ഇടുന്നവരുടെ അടുത്തായി ഒരു കസേരയിൽ ഇരുന്നു....
പത്രംമൊന്നും വായിക്കില്ലെങ്കിലും കണ്ടപ്പോൾ വെറുതെ ഒന്ന് മറച്ചു നോക്കി....
അതിന്റെ ഇടയിലാണ് ഗേറ്റും കടന്നുകൊണ്ട് ഒരു കാർ വരുന്നത് ഞാൻ കണ്ടത് ആ കാർ കണ്ടതും ചേച്ചിമാരുടെ മുഖത്തെല്ലാം ഒരു മങ്ങൽ വന്നു....
ദേവു ചേച്ചിയുടെ കാർ ആയിരുന്നു അത്... ഇനി തുമ്പിയെ ആർക്കും തൊടാൻ പോലും കിട്ടില്ല....
കാറിൽ നിന്നും ഓടിവന്ന് തുമ്പിയുടെ എടുക്കാനായി ചെന്നതും കറക്റ്റ് സമയത്ത് അമ്മ വരുകയും ചേച്ചിയെ ആട്ടിപ്പായിക്കുകയും ചെയ്തു...
"പോയി കുളിച്ചിട്ട് തൊടടി എന്റെ കുഞ്ഞിനെ... "
ചേച്ചി അമ്മയെ ഒന്ന് നോക്കി പേടിപ്പിച്ചെങ്കിലും പിന്നെ ആലോചിച്ചപ്പോൾ അതുതന്നെയാണ് ശരിയെന്നും ചേച്ചിക്ക് മനസ്സിലായി...
ചേച്ചി ധൃതിയിൽ ചേച്ചിയുടെ റൂമിലോട്ട് ഓടിപ്പോയി......
ചേച്ചിമാരുടെ മുഖത്ത് പലപല എക്സ്പ്രഷൻസും മിന്നിമറിഞ്ഞപ്പോൾ തുമ്പി മോൾ പൂവിടുന്ന തിരക്കിലായിരുന്നു...
കുറച്ചുകഴിഞ്ഞതും കുളിച്ച് സാരിയൊക്കെ ഉടുത്ത് സുന്ദരിയായി ദേവുചേച്ചിയും ഇങ്ങെത്തി....
വന്നതും " എന്റെ ചുന്ദരി കുട്ടി എവിടെ" എന്ന് പറഞ്ഞുകൊണ്ട് എല്ലാവരുടെയും കയ്യിൽ നിന്നും ചേച്ചി തുമ്പിയേ റാഞ്ചി...
പിന്നേ ഉച്ചവരെ ഞാൻ ഒഴിച്ച് ബാക്കിയുള്ളവർക്കൊക്കെ തിരക്കായിരുന്നു....ഉച്ചയ്ക്ക് സദ്യയും കഴിച്ച് പായസവും കുടിച്ചു കഴിഞ്ഞപ്പോഴാണ് എല്ലാവരും ഒന്ന് ഫ്രീയായത്...
കുറച്ചു കഴിഞ്ഞ് അരുണും വന്നു അവൻ വന്നപ്പോൾ തന്നെ അവന്റെ ഒലിപ്പിക്കൽ തുടങ്ങി....
ഇപ്പോൾ എല്ലാവരും വീടിന്റെ പുറത്താണ് ചെറിയ ചെറിയ കളികളും ചിരികളും ഒക്കെയായി
💬 Comments
View all comments