0%

Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]

Author : Trollan Read All Parts 2K

എല്ലാവരും നന്ദന്റെ വീട്ടിലേക് യാത്ര ആയി.

അങ്ങനെ നേരം വെളുത്തപ്പോഴേക്കും

അവർ നന്ദന്റെ വീട്ടിൽ എത്തി.

അർച്ച അമ്മക്ക് അവളുടെ ഒറ്റ ചങ്ങായി സുഭദ്ര യെ കണ്ടതോടെ പിന്നെ ഒന്നും വേണ്ടാ.. ഒരു കെട്ടിപ്പിടുത്തത്തിൽ കലാശിച്ചു.

നന്ദൻ പിന്നെ അരുണിനെ കണ്ടതോടെ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ നോക്കി നിന്ന്.

"ഒരു സൂചന എങ്കിലും നീ അവിടെ ഇട്ടേച് പോയിരുന്നേൽ.. ഞാൻ തേടി പിടിച്ചു എത്തിയേനെ...

എന്തിന്.. അരുൺ.."

അരുൺ നന്ദന്റെ അടുത്ത് ചെന്നിട്..

"എനിക്ക് മരണം ഭയം ഇല്ലാ എന്ന് നിനക്ക് അറിയാലോ..

എന്നാൽ ആയുധത്തിന്റെ മുന്നിൽ തല കുനിഞ്ഞു നിന്ന ഇവളെ ഓർത്ത് കീഴടങ്ങി പോയി..

അനുഭവിക്കാൻ ഉള്ള നരകം ഒക്കെ അവിടെ ഞങ്ങൾ അനുഭവിചടോ.

എല്ലാത്തിനും കാരണം ഈ... ഈ സുഭദ്ര യാ..."

"ആഹാ.. ഏട്ടൻ ഇപ്പൊ അങ്ങനെ പറാ...
ഞാൻ ഉള്ളത് കൊണ്ടു പാടം ആയില്ല..

അർച്ചെ... എന്നും അവിടെ കുരുത്തക്കേട് കാണിച്ചു രണ്ട് ഇടി കിട്ടാതെ ഉറങ്ങില്ലായിരുന്നു.. എന്റെ ഏട്ടൻ."

"അതേ... ഡീ... അല്ലെങ്കിൽ നമ്മൾ രണ്ടിനെയും പാടം ആക്കിയേനെ."

സുഭദ്ര ചിരിച്ചിട്ട്...

അർച്ചയോട് പറഞ്ഞു...

"എവിടെ എന്റെ കാർത്തിയുടെയും കാർത്തികയുടെയും മോൻ."

അവർ ഉള്ളിലേക്കു കയറി പോയി.. ശേഷം അരുൺ പറഞ്ഞു.

"അവൾ തന്നെയാ... അവിടെ പ്രശ്നം ഉണ്ടാക്കി കൊണ്ടു ഇരുന്നേ..

എന്നാലേ പ്രൊജക്റ്റ്‌ കാലത്താമസം ഉണ്ടക്കി ഞങ്ങൾക് കുറച്ചു നാൾ കൂടി ജീവിക്കാൻ.

എന്നെ അവര് തല്ലും.. തിരിച്ചു കൊടുക്കാൻ പറ്റിയില്ല...

പിന്നെ ഇവൾ വന്നു കുട്ടു ഇരിക്കും.. അവസാനം.

ഒരു സിഗ്നൽ എന്തോ ഇവളുടെ

💬 Comments

View all comments