0%

Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]

Author : Trollan Read All Parts 616

തല്ലി കൊണ്ടു വന്ന ജ്യോതിക ഒന്നും മിണ്ടാതെ അവന്റെ ഒപ്പം നടന്ന്.

തിരിച്ചു റെയിൽവേ സ്റ്റേഷൻ പോയി ട്രെയിൻ വേണ്ടി കാത്തു ഇരുന്നു.

"ഇയാളുടെ വിഷമം ഒക്കെ മാറിയോ."

"എന്ത് വിഷമം..
ഇത്രയും നാൾ വരാതെ ഇരുന്നു..
വന്നപ്പോ കാണാൻ തോന്നി.. പക്ഷേ."

"എന്തിനാ ഇയാൾ പട്ടാളത്തിൽ ഒക്കെ പോയെ..

ഐറോനോട്ടിക്കൽ എഞ്ചിനെനെർസ് നല്ല കഴിവ് ഇല്ലേ.!

അത് ഐസു അമ്മ പറഞ്ഞു."

"ഉണ്ടായിരുന്നു...

എന്നാൽ അമ്മയുടെയും അച്ഛന്റെയും വാർത്ത കേട്ടപ്പോൾ മൊത്തം തകർന്ന് പോയി..

പിന്നെ.. എന്ത് ചെയ്യണം എന്ന് അറിയാതെ ആയി.

അവസാനം ചെന്ന് എത്തിയത് ഇന്ത്യ ആർമി ആണ്..

അവിടെ വെച്ച് ആയിരുന്നു വിവേക് സാർ ന്നേ കാണുന്നെ..

PAK ഒരു മിഷൻ നടത്തി കൊണ്ടു ഇരുന്നപ്പോൾ ആയിരുന്നു വിവേക് സാർ ആരാണ് എന്ന് അറിഞ്ഞേ.

പയ്യെ പയ്യെ പുളിയുടെ ഒപ്പം ആയി..
ആരും ഇല്ലാത്ത എനിക്ക് ഒരു ചേട്ടൻ പോലെ.

പിന്നീട് ഉള്ള കുറഞ്ഞ വർഷങ്ങളിൽ വിവേക് സാർ ന്റെ പരിശീലനം വഴി കിട്ടിയ സ്കിൽ ഒക്കെ വെച്ച് ഒരു ശക്തി പ്രകടനം ആയിരുന്നു.

ഈ കയ്യിൽ എണ്ണിയാൽ തീരാത്ത ചോര കറ ഉണ്ട് ജ്യോതിക... എന്തുട്ട് കഴുകിയാൽ പോലും പോകാത്ത..അത്രയും."

അപ്പോഴേക്കും ട്രെയിൻ വന്നു..

വാ പോകാം.. ഇനി നിനക്ക് ഫങ്ക്ഷന് പോകാൻ ഉള്ളതല്ലേ.

ജ്യോതികയും ട്രെയിൻ കയറി വൈകുന്നേരം ആറു മണിക്ക് ഞങ്ങൾ നാട്ടിൽ എത്തി..

ഇനി ഇപ്പൊ വീട്ടിലേക് പോയാൽ ഫങ്ക്ഷന് കഴിയും എന്ന് ഓർത്ത് ജ്യോതിക അനിരുധ് നെയും കൂട്ടി ഫങ്ക്ഷന് പോയി.

എല്ലാവരുടെയും കണ്ണ് ഫങ്ക്ഷന് അനിരുധ് ആയിരുന്നു.

ഒരു ചെറുപ്പക്കാരൻ... ആരെയും കൊതിപ്പിക്കുന്ന ബോഡി സ്‌ട്രെക്ചർ..
നന്നായി വർത്തമാനം പറയുന്നത് കൊണ്ടു.

ജ്യോതികയുടെ കൂട്ടുകാരികളു വരെ അനിരുധ് ആയി അടുത്ത് ഇടപഴുകുന്നത് കണ്ടതോടെ... ജ്യോതികക് അത്രേ അങ്ങ് ഇഷ്ടം ആയില്ല.

അവൾ വേഗം തന്നെ ഇറങ്ങാൻ നോക്കി.

എന്നാൽ അനിരുധ് നെ അവളുടെ കൂട്ടുകാരികൾ വിടണ ലക്ഷണം ഇല്ലായിരുന്നു.

അവസാനം ജ്യോതിക.. അദ്ദേഹം ഒരുപാട് ദൂരം സഞ്ചരിച്ചു വന്നത് കൊണ്ടു റസ്റ്റ്‌ എടുക്കാൻ ഉണ്ട് എന്ന് പറഞ്ഞു..

അനിരുധ് ന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു സ്കൂട്ടിടെ അടുത്ത് വന്നു.

അപ്പൊ തന്നെ അനിരുധ് പറഞ്ഞു.

"എനിക്ക് റസ്റ്റ്‌ ഒന്നും വേണ്ടാ.. ഞാൻ ഒക്കെ ആണ്.."

"ഞാൻ ഒക്കെ അല്ലെങ്കിലോ..

വാ പോകാം.."

അനിരുധ് ഒരു പുഞ്ചിരി

💬 Comments

View all comments