0%

Chapter Title : ജലവും അഗ്നിയും 4 [Trollan]

Author : Trollan Read All Parts 840

അതിന്റെ വിഷമം ആണോടി.

ഹലോ....

നീ എന്നാ മിണ്ടാതെ...

ആ കള്ളൻ വന്നില്ലേ...."

അവൻ അതെല്ലാം കേട്ട് തന്റെ നെഞ്ചിലേക് ചാഞ്ഞു കിടന്നു ഉറങ്ങുന്ന അവളുടെ കർകുന്തലിൽ തലോടിയ ശേഷം.

തിരിച്ചു പറഞ്ഞു.

"നിങ്ങൾ ഇപ്പൊ വിളിച്ച കാർത്തിക എന്നാ കുട്ടി ബിയർ അടിച്ചു ഓഫ്‌ ആയി കാറിൽ ഫ്ലാറ്റിലേക് കൊണ്ട് പോയിക്കൊണ്ട് ഇരിക്കുവാ.

നാളെ രാവിലെ വിളിച്ചോ."

"ഹലോ...

നിങ്ങൾ ആരാ.....?????"

അവൻ ആ ഫോൺ കട്ട് ചെയ്തു.

ഈ പെണ്ണിന് എന്നെ ഇത്രക്കും ഇഷ്ടമോ??

ഒരു ആക്‌സിഡന്റ്ൽ ഒരു മിന്നായം പോലെ കണ്ടത് ഉള്ള് അപ്പോഴേക്കും ഇങ്ങനെ മനസുകൾ ചേരാൻ എന്തായിരിക്കും കാരണം.

ഒന്നില്ലേ ഇവളും ഞാനും ആയി എവിടേയോ കണ്ട് മുട്ടിട്ട് ഉണ്ടാകണം. പക്ഷേ എവിടെ? എനിക്ക് ഓർമ്മ കിട്ടുന്നില്ല. ഈ കണ്ണുകൾക് എന്ത് കൊണ്ട് എന്നെ പിടിച്ചു നിർത്താൻ സഹായിക്കുന്നു.

അപ്പോഴേക്കും അവളുടെ ഫ്ലാറ്റിന്റെ താഴെ എത്തി ഇരുന്നു വണ്ടി.

വണ്ടി കാരന് അവൻ പൈസ കൊടുത്തു വിട്ട്.

പിന്നെ അവളെയും താങ്ങി അവൻ അവളുടെ ഫ്ലാറ്റിൽ കൊണ്ട് പോയി ഓരോ മുറി നോക്കി. കാർത്തിക ips ന്റെ യൂണിഫോം കണ്ടപ്പോൾ അതാണ് അവളുടെ മുറി എന്ന് മനസിലാക്കിയ അവൻ അവളെ ആ ബെഡിലേക് ഇട്ട്.

"എന്നെ ഒറ്റക്ക് ഇട്ടേച് പോകുവനോടാ??"

മദ്യ ലഹരി തന്നെ പറഞ്ഞു.

അവൻ അവളുടെ ഫ്രീ ടൈം സ്പെൻഡ്‌ ചെയ്തേക്കുന്നത് എല്ലാം നോക്കി.

അപ്പോഴാണ് അവിടെ ഒരു ഫയൽ ഇരിക്കുന്നെ കണ്ടേ അത് ഒന്ന് തുറന്നു നോക്കിയ അവൻ ഞെട്ടി.

ഈ ശനിയാഴ്ച പുലർച്ചെ കാർത്തിക

💬 Comments

View all comments