0%

Chapter Title : ജലവും അഗ്നിയും 8 [Trollan]

Author : Trollan Read All Parts 1K

എന്ത് പറയണം എന്ന് പോലും അറിയാതെ..

അവളുടെ കൂടെ തന്നെ ഒന്നും മിണ്ടാതെ ഇരുന്നു പോയി..

അപ്പോഴാണ് നന്ദൻ അങ്ങോട്ടേക്ക് വന്നേ...

"എന്ത് പറ്റി രണ്ടാൾക്കും...

കാർത്തി പോയത് ആണോ വിഷമം..."

രണ്ടാളും ഞെട്ടി നന്ദനെ നോക്കി.

അർച്ച തന്നെ പറഞ്ഞു..

"ഏട്ടന് അറിയാമായിരുന്നോ?"

"ഉം..

ഇന്നലെ ഉച്ചക്ക് ടീവി കണ്ടു കൊണ്ട് ഇരുന്നപ്പോൾ അവന് എന്നെ ഒന്ന് ഓർമിപ്പിച്ചായിരുന്നു..

ആർമി അല്ലേടി..

നിങ്ങളെ മൂഡ് ഔട്ട്‌ ആകുന്നില്ല എന്ന് കരുതി അവൻ പറയാത്തത് ആണ്.

ഇന്നലെ അവൻ കാർത്തിക്കക് സൂചന കൊടുത്തിരുന്നു...."

അപ്പോഴാണ് അതൊക്കെ ചിന്തിച്ചു എടുക്കാൻ പറ്റിയത്.

"എങ്ങോട്ടേക് ആണ് ഏട്ടൻ പോയത് എന്ന് അറിയുമോ അച്ഛാ."

"ഇന്നലെ വാർത്ത കണ്ടപ്പോ.

ഇന്ത്യൻ ചരക്ക് കപ്പാൽ ഒരെണം ഏതോ സ്കാട് കൈ കാൽ ആക്കി വില പേശാൽ ആയിരുന്നു എന്ന് വാർത്ത കണ്ടില്ലേ. അതിലെ ജോലിക്കാർ ഒക്കെ കുടുങ്ങി ഇരിക്കുവല്ലേ.

അപ്പൊ ചർച്ചക് കൂടെ അവനെയും വിടാൻ ചാൻസ് ഉണ്ട് എന്ന് അവൻ സൂചിപ്പിച്ചു... ഇന്റർനാഷണൽ പ്രശ്നം ആയത് കൊണ്ട് തന്നെ."

"അപ്പൊ..?"

അർച്ചക് പേടി ആയി അവനെ എന്തെങ്കിലും പറ്റുമോ എന്ന്. അത്‌ കണ്ടാ നന്ദൻ.

"നീ എന്തിനാ പേടിക്കുന്നെ അർച്ചെ.. ഇന്നലെ ജഗതിഷ് ഒക്കെ പറഞ്ഞത് കേട്ടപ്പോൾ നമ്മുടെ കാർത്തിയെ ഒന്നും തൊടാൻ പോലും കഴിയില്ല..

പിന്നെ കാർത്തികേ..

നീ ഉടനെ തന്നെ അവൻ പറഞ്ഞത് എല്ലാം ചെയ്യണം."

എന്ന് പറഞ്ഞു നന്ദൻ ചെറിയ ഒരു സങ്കടത്തോടെ പുറത്തേക് ഇറങ്ങി.

കാർത്തിക തന്റെ റൂമിലേക്കു ചെന്ന് അവൻ എഴുതി വെച്ചാ ഡയറി

💬 Comments

View all comments