0%

Chapter Title : ജലവും അഗ്നിയും 8 [Trollan]

Author : Trollan Read All Parts 1K

അല്ലെ.

അപ്പൊ ഒരു ദിവസം ഞങ്ങൾ കുടിച്ച് കൊണ്ട് ഇരുന്നപ്പോൾ ഒരു ബെറ്റ് വെച്ച് പോയി.

നമുക്ക് ഉണ്ടാകുന്ന ആണ്മകളിൽ ആർക് ആണ് അയോദ്ധന കലയിൽ ശക്തൻ എന്ന്.

പക്ഷേ നമുക്ക് രണ്ട് പെണ്മക്കൾ അല്ലേടി ഉണ്ടായേ.

അതിന്റെ വിഷമം ഒക്കെ എനിക്കും അവനും ഉണ്ടായി.

അതോടെ മിണ്ടാൻ ഉള്ള മൂടും പോയി. പിന്നെ നീ ട്രൈ ചെയ്യാൻ സമ്മതിച്ചും ഇല്ലല്ലോ."

"ച്ചി പോ ഏട്ടാ."

"എന്തായാലും ഒരു ആണിന്റെ അത്രേ കഴിവ് ഉള്ള പെൺകുട്ടികളെ അല്ലെ നമുക്ക് കിട്ടിയത്.

ദേ ഇപ്പൊ ഇവനെയും."

"അല്ലാ ഏട്ടാ

അവൻ നാട്ടിൽ വന്നോ.

ലർഡാക്കിൽ അല്ലെ ആയിരുന്നില്ലേ."

"ഉം വന്നു.

ലീവ് കിട്ടി എന്ന് അവനെ കവലയിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞു.

ഇന്ന് വൈകുന്നേരം നമുക്ക് പോകാന്നെ.

എന്റെ മരുമകനെ ഒക്കെ നിന്റെ വിട്ടുകാരുടെ മുമ്പിൽ ഇട്ട് ഷോ കാണിക്കാൻ ഉള്ളതാ."

"ദേ ഏട്ടാ.

കളരി ആണെന്ന് പറഞ്ഞു ദേ എന്റെ കുട്ടിയെ ആരെങ്കിലും തല്ലിയാൽ ഏട്ടനോ ചേട്ടനോ എന്ന് ഞാൻ നോക്കില്ല രണ്ടിനെയും തല്ലും ഞാൻ."

ഞാൻ ചിരിച്ചിട്ട്.

"എന്നെ ഒക്കെ തല്ലാൻ ഹെല്പ് ഉള്ളവർ മിലിറ്ററി ഉണ്ടേൽ. എനിക്ക് ഒന്ന് കാണണല്ലോ."

അപ്പൊ തന്നെ കാർത്തികയുടെ അച്ഛൻ പറഞ്ഞു.

"പാര ഫോഴ്സ് തന്നെയാ.

അവന് മിലിറ്ററി കയറണം എന്ന് പറഞ്ഞു വാശി പിടിച്ചു പോയതാ.

ഇപ്പൊ ഓഫീസർ ലെവൽ ഒക്കെ ആണ്.

ഏതാണ്ട് നിന്റെ അത്രയും എജ് വരും."

"പാരയോ?.

പേര് എന്നാ."

"ജഗതിഷ്."

കാർത്തിയുടെ മുഖത്തു ഒരു ചിരി വന്നു.

പിന്നെ വീട്ടിലേക് നടന്നു.

💬 Comments

View all comments