0%

Chapter Title : ജന്മാനന്തരബന്ധം 3 [Alchemist]

Author : kkstories Read All Parts 766

കയറി.സോറീഡാ. വണ്ടി ഞാൻ സ്പീഡിൽ പറപ്പിച്ചു.

അര മണിക്കൂറെഡുത്തു ഹോസ്പിറ്റൽ എത്താൻ. എനിക്കാകെ ടെൻഷൻ ആയി. ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഗേറ്റ് പൂട്ടിയിരിക്കുന്നു.

ഞാൻ ഓടി അടുത്തുള്ള ആൽമരത്തിന്റെ അടുത്തേക്ക് ഓടി. അവിടെ അവൾ ഇരിക്കുന്നുണ്ടായിരുന്നു. ആകെ പേടിച്ചിട്ടുണ്ടെന്ന് കണ്ടാൽ അറിയാം.

ഞാൻ അടുത്തേക്ക് ചെന്നു. എന്റെ നിഴൽ കണ്ട അവൾ പിന്നോട്ട് പേടിച്ച്മാറി. ശേഷം അത് ഞാനാണ് എന്ന് കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ചു ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി.

അമ്മ - നിങ്ങൾ വന്നോ എന്തേ വൈകിയത്.

ദേവ്ന - ഒന്നുമില്ല ആന്റി ഹോസ്പിറ്റലിൽ കുറച്ച് എമർജൻസി ഉണ്ടായിരുന്നു

അമ്മ - നിങ്ങൾ കഴിച്ചായിരുന്നോ

ഞാൻ - ഞാൻ കഴിച്ചു അമ്മേ.

ദേവ്ന - ഞാനും കഴിച്ചതാണ്. ശരി അമ്മേ നല്ല ക്ഷീണം ഞാൻ പോയി കിടക്കട്ടെ.

അവൾ മുകളിലോട്ട് പോയി. ഞാനും മുകളിൽ കയറി.

സോഫയിൽ കയറി ഞാൻ വേഗം കണ്ണടച്ചു. ക്ഷീണം കാരണം വേഗം ഉറങ്ങി. പതിയെ സ്വപ്നത്തിലേക്ക് കാൽ വച്ചു.

ഇരുട്ടു മുറി.

ചുറ്റും നടക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. യാഥാർത്ഥ്യവും തോന്നലുകളും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞുപോയിരിക്കുന്നു. ഞാൻ നിൽക്കുന്നത് പരിചിതമായ ഒരിടത്താണെന്ന് തോന്നുമ്പോഴും, അവിടുത്തെ ഓരോ അംശവും എന്നെ ഭയപ്പെടുത്തുന്നു.

മുറിയിലെ ചുവരുകൾ പതുക്കെ ശ്വസിക്കാൻ തുടങ്ങുന്നു. ഓരോ ശ്വാസത്തിലും ചുവരുകൾ എനിക്ക് അടുത്തേക്ക് നീങ്ങുകയാണ്. അതിൽ നിന്ന് കറുത്ത ദ്രാവകം രക്തം പോലെ ഒലിച്ചിറങ്ങുന്നു. എനിക്ക് വല്ലാത്ത അറപ്പ് തോന്നി.

കാറ്റിന് പോലും ഒരു വല്ലാത്ത കനമാണ് തോന്നുന്നു. കേൾക്കുന്നത് മനുഷ്യന്റേതല്ലാത്ത ചില കരച്ചിലുകളാണ്. ആരോ എന്റെ

💬 Comments

View all comments