0%

Chapter Title : ജന്മാനന്തരബന്ധം 3 [Alchemist]

Author : kkstories Read All Parts 756

ബൈക്കിൽ കിടന്ന് ഉറങ്ങിയോ.അർജുൻ സംശയത്തോടെ ചോദിച്ചു.

- സമയം എത്രയായെടാ.

അജു - സമയം 9: 30

ഞാൻ ഒന്ന് ഞെട്ടി. ദേവ്നയുടെ ഹോസ്പിറ്റൽ 8 മണിക്ക് അടക്കും. ഞാൻ അർജുനെ തോണ്ടി വിളിച്ചു.

അജു - എന്താടാ...

- നിന്റെ വീട് അടുത്തല്ലേ

അജു - ആന്ന്

- ഇറങ്ങ്.. വണ്ടിയിൽനിന്ന് ഇറങ്ങി കൊണ്ട് ഞാൻ പറഞ്ഞു. അവൻ ഇറങ്ങി. ഞാൻ പെട്ടന്ന് വണ്ടിയിൽ കയറി.സോറീഡാ. വണ്ടി ഞാൻ സ്പീഡിൽ പറപ്പിച്ചു.

അര മണിക്കൂറെഡുത്തു ഹോസ്പിറ്റൽ എത്താൻ. എനിക്കാകെ ടെൻഷൻ ആയി. ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഗേറ്റ് പൂട്ടിയിരിക്കുന്നു.

ഞാൻ ഓടി അടുത്തുള്ള ആൽമരത്തിന്റെ അടുത്തേക്ക് ഓടി. അവിടെ അവൾ ഇരിക്കുന്നുണ്ടായിരുന്നു. ആകെ പേടിച്ചിട്ടുണ്ടെന്ന് കണ്ടാൽ അറിയാം.

ഞാൻ അടുത്തേക്ക് ചെന്നു. എന്റെ നിഴൽ കണ്ട അവൾ പിന്നോട്ട് പേടിച്ച്മാറി. ശേഷം അത് ഞാനാണ് എന്ന് കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ചു ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി.

അമ്മ - നിങ്ങൾ വന്നോ എന്തേ വൈകിയത്.

ദേവ്ന - ഒന്നുമില്ല ആന്റി ഹോസ്പിറ്റലിൽ കുറച്ച് എമർജൻസി ഉണ്ടായിരുന്നു

അമ്മ - നിങ്ങൾ കഴിച്ചായിരുന്നോ

ഞാൻ - ഞാൻ കഴിച്ചു അമ്മേ.

ദേവ്ന - ഞാനും കഴിച്ചതാണ്. ശരി അമ്മേ നല്ല ക്ഷീണം ഞാൻ പോയി കിടക്കട്ടെ.

അവൾ മുകളിലോട്ട് പോയി. ഞാനും മുകളിൽ കയറി.

സോഫയിൽ കയറി ഞാൻ വേഗം കണ്ണടച്ചു. ക്ഷീണം കാരണം വേഗം ഉറങ്ങി. പതിയെ സ്വപ്നത്തിലേക്ക് കാൽ വച്ചു.

ഇരുട്ടു മുറി.

ചുറ്റും നടക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. യാഥാർത്ഥ്യവും തോന്നലുകളും

💬 Comments

View all comments