0%

Chapter Title : ജന്മാനന്തരബന്ധം 4 [Alchemist]

Author : kkstories Read All Parts 524

നിസ്സാരമായി പറഞ്ഞു.

​അർജുൻ എന്റെ അടുത്തേക്ക് ആഞ്ഞു ഇരുന്നു. അവന്റെ കണ്ണുകളിൽ ഭയമായിരുന്നു.

"അല്ലടാ അഖിലേ. അവൾ വേറെ ടൈപ്പാ. നീ ശ്രദ്ധിച്ചോ? അവൾ കോളേജിൽ വന്ന അന്ന് മുതൽ ഇവിടെ എന്തൊക്കെയോ അസ്വഭാവികമായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലാബിൽ വെച്ച് അവൾ വെറുതെ നോക്കിയപ്പോൾ ആസിഡ് കുപ്പി തനിയെ പൊട്ടിത്തെറിച്ചത് ഞാൻ കണ്ടതാ. പിന്നെ... അവൾ എവിടെയാ താമസിക്കുന്നതെന്ന് ആർക്കെങ്കിലും അറിയാമോ?

ആർക്കും അറിയില്ല.

അവൾ ഒരു സാധാരണ മനുഷ്യ സ്ത്രീയെപ്പോലെയല്ല പെരുമാറുന്നത്."

​അർജുൻ പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് വന്നത്.

​രാത്രി ഹോസ്റ്റൽ റൂമിൽ ഇരിക്കുമ്പോൾ ജനലിനു പുറത്ത് ആരോ നിൽക്കുന്നത് പോലെ എനിക്ക് തോന്നി.

നാലാം നിലയാണ്!

ഞാൻ ജനൽ തുറന്നു നോക്കി. ആരുമില്ല. പക്ഷേ താഴെ കാറ്റിന് ഒരു ചന്ദനത്തിരിയുടെ ഗന്ധം.

​പെട്ടെന്ന് എന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു. നമ്പറില്ലാത്ത ഒരു മെസ്സേജ്:

​"പുറത്തിറങ്ങൂ... ഞാൻ നിനക്കായി കാത്തിരിക്കുന്നു."

​ഞാൻ പതുക്കെ താഴേക്ക് ഇറങ്ങി. ആരും കാണാതെ കോളേജ് ഗ്രൗണ്ടിന്റെ പുറകിലുള്ള ആ പഴയ കാവിലേക്ക് നടന്നു. കാവിനുള്ളിൽ വല്ലാത്തൊരു ഇരുട്ടായിരുന്നു. ചീവീടുകളുടെ ശബ്ദം പോലും അവിടെ കേൾക്കാനില്ല.

​"വരുമെന്ന് എനിക്കറിയാമായിരുന്നു."

​ഇരുട്ടിൽ നിന്ന് നന്ദന പുറത്തേക്ക് വന്നു. അവൾ ഒരു കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. ആ നിഴലിൽ അവളുടെ ചാരക്കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവൾ എന്റെ അടുത്തേക്ക് വല്ലാതെ ചേർന്നു നിന്നു. അവളുടെ ശരീരം വല്ലാതെ തണുത്തിരുന്നു—ഒരു മൃതദേഹത്തിന്റേത് പോലെ.

​"അർജുൻ പറഞ്ഞത് ഞഞാൻ കേട്ടിരുന്നു ഞാൻ വേറെ ടൈപ്പാണെന്ന് അല്ലേ" അവൾ എന്റെ ചെവിയിൽ മന്ത്രിച്ചു. ആ ശബ്ദത്തിൽ ഒരു

💬 Comments

View all comments