0%

Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]

Author : kkstories Read All Parts 512

ഒരു കപ്പ് ചായയുമായി എന്നെ വിളിച്ച് ഉണർത്താൻ വന്നിരിക്കുകയാണ് എന്റെ ജിന്ന് സുന്ദരി .

നിനക്ക് എന്റെ ശീലങ്ങൾ ഒക്കെ എങ്ങനെ ഇത്ര കൃത്യമായി അറിയാം ഞാൻ അവളോട് ചോദിച്ചു .,.

നീ കരുതുന്ന പോലെ ഞാൻ ഇന്നോ ഇന്നലെയോ മുതൽ അല്ല നിന്നെ കാണാൻ തുടങ്ങുന്നത് നിന്നെ മാത്രമല്ല നിന്റെ പ്രണയിനിയെയും.

നീയും നിന്റെ പ്രണയിനിയും ഭൂമിയിൽ ജനിച്ച അന്ന് മുതൽ നിങ്ങളെ നിരീക്ഷിക്കാനുള്ള ചുമതല എനിക്കായിരുന്നു .,.,.

നിന്റെ മാതാവ് നിനക്ക് പക്ഷികളെയും അമ്പിളിമാമനേയും കാട്ടി ആഹാരം വായിൽ വെച്ചു തരുമ്പോൾ അതിനൊരു മൂഖസാക്ഷിയായി ഞാൻ നിന്റെ വീട്ടുമുറ്റത്തെ മുത്തശ്ശി മാവിന്റെ കൊമ്പിൽ ഇരിക്കാറുണ്ട് .

പാതിരാവിൽ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു കരയുന്ന നിന്റെ ചെവിയിൽ ഞാൻ താരാട്ട് പാടാറുണ്ട് .

എന്റെ സാനിദ്ധ്യം തിരിച്ചറിയുമ്പോൾ നീ എന്നെ നോക്കി കയ് കാലുകൾ ഇളക്കി പല്ല് മുളക്കാത്ത നിന്റെ മോണകൾ കാട്ടി ചിരിക്കുമായിരുന്നു.

നിന്നെ കിടത്തിയ തൊട്ടിലിന്റെ മരപ്പിടിയിൽ ഞാൻ നിന്നെയും നോക്കി ഒരു നിഷാ ശലഭമായി നേരം പുലരുവോളം അങ്ങനെ ഇരിക്കാറുണ്ട്.

നീ സംസാരിച്ചു തുടങ്ങിയ കാലം മുതൽക്കാണ് എന്റെയും നിന്റെയും ഇടയിൽ ആന്തരികമായ മറകൾ വീണത്.,.,.,.

അപ്പോഴും എനിക്ക് നിന്നെ കാണാൻ കഴിയുമായിരുന്നു നിനക്ക് എന്നെയാണ് കാണാൻ കഴിയാതിരുന്നത്.,.,.

ഓർമ്മ വെച്ച ശേഷം ആദ്യമായി ഇന്നലെയാണ് നീ എന്നെ കാണുന്നത്.,.
ഇത് പറഞ്ഞു മുഴുവനാക്കുന്നതിന്റെ ഇടയിൽ ആ മാധുര്യമുള്ള ശബ്ദം ഇടറിയിരുന്നു.

പിന്നീട് എപ്പോഴോ എനിക്ക് നിന്നോട് പ്രണയം തോന്നിത്തുടങ്ങി.
നീ മറ്റൊരു പെണ്ണിന്റെ സ്വന്തമാണെന്ന് അറിഞ്ഞിട്ടും നിന്നോടുള്ള പ്രണയം വിസ്മരിച്ചു

💬 Comments

View all comments