Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]
ചോദിച്ചു.
""" അതേ """ ഞങ്ങൾ ജിന്നുകൾക്ക് ഇരുപതിനായിരം വർഷം വരെ ജീവിക്കാൻ കഴിയും .,.,.
ഞങ്ങളുടെ അയ്യായിരം വയസ്സ് എന്ന് പറയുമ്പോൾ മനുഷ്യരുടെ ഏകദേശം പതിനെട്ട് വയസ്സ്.,.
അവൾ പറഞ്ഞു.
""" നീ വിവാഹിതയാണോ …?
ഞാൻ ചോദിച്ചു.
No !
I'm still virgin അവൾ മറുപടി നൽകി.
""" നിന്റെ ഫാമിലി ഒക്കെ ?
ഞാൻ ചോദിച്ചു.
""" അമ്മി , അബ്ബു, പിന്നെ ഒരു അനിയനും ഉണ്ട് .
അബ്ബു ഞങ്ങളുടെ കൊട്ടാരത്തിലെ സൈനിക മേധാവി ആണ്.
പർവീൺ പറഞ്ഞു."""
""" അപ്പോ ബ്രോ """ ഞാൻ ചോദിച്ചു.
""" അവൻ ഒരു ദിവസം അമ്മിയുമായി വഴക്കിട്ടു വീട് വിട്ട് ഭൂമിയിൽ വരികയും
ഒരു ദുർമന്ത്രവാതിയുടെ പിടിയിൽ അകപ്പെടുകയും ചയ്തു.,.,.
എന്നിട്ട് ഞാൻ പോയി ദുർമന്ത്രവാതിയെ വകവരുത്തിയാണ് അവനെ മോചിപ്പിച്ചത്.
അതിന് ശേഷം അവന് മനുഷ്യൻ എന്ന വാക്ക് കേൾക്കുന്നത് തന്നെ വെറുപ്പാണ് .
""" നിങ്ങളുടെ ഭാഷ ഏതാണ് ?
ഞാൻ ചോദിച്ചു.
ഫാർസി ( പേർഷ്യൻ) യാണ് ഞങ്ങളുടെ സംസാര ഭാഷ എന്നിരുന്നാലും ലോകത്തെ എല്ലാ ഭാഷകളിലും ഞങ്ങൾക്ക് ആശയവിനിമയം നടത്താൻ കഴിയും അവൾ പറഞ്ഞു.
ഞങ്ങൾ ഭക്ഷണം കഴിക്കൽ കഴിഞ്ഞു പുറത്തിറങ്ങി.
എന്നാൽ പോകാം ഞാൻ പർവീണിനോട് പറഞ്ഞു.
അവൾ എന്റെ കയ് വിരലുകളുടെ ഇടയിലൂടെ വിരൽ ചേർത്ത് പിടിച്ചു.
സെക്കന്റുകൾക്ക് ഉള്ളിൽ പിന്നെ ഞാൻ കാണുന്നത് കേരളമാണ്.
അവളുടെ വിരലുകളിലൂടെ കയ് ചേർത്തു പിടിച്ചു ഞാൻ നിൽക്കുന്നത് ഇപ്പോൾ എടപ്പാൾ തൃശൂർ ഹൈവേക്ക് സമീപം ആണ്.
💬 Comments
View all comments