Chapter Title : ജന്മാന്തരങ്ങൾ 4 [Mr Malabari]
you,...
ടാ അത് ഞാൻ വേണം എന്ന് വിചാരിച്ചു ചെയ്തതല്ല എന്നെക്കൊണ്ട് ആരോ ചെയ്യിക്കുന്നതായാ തോന്നിയത്.,.
എന്നാലും സന്ന്യാസിയുടെ രൂപത്തിൽ ഭൂതം വന്നു രക്ഷിച്ചു എന്നൊക്കെ പറയുമ്പോൾ എനിക്ക് ഇപ്പോഴും അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല.,.
ഞാൻ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ അൽപം അതിശയോക്തി കലർത്തി പറഞ്ഞു.
ന്നാ ശെരി ഞാൻ പോണു…
നിന്നോട് പറഞ്ഞ എന്നെ പറഞ്ഞാ മതിയല്ലോ.,.
അവൾ പറഞ്ഞു.
അയ്യോ പോവല്ലേ.,.,. ഞാൻ ഒരു തമാശ പറഞ്ഞതാ എന്റെ പെണ്ണ് പറയുന്നത് വിശ്വസിച്ചില്ലങ്കിൽ പിന്നെ ഞാൻ ആരെ വിശ്വസിക്കും.,.
എന്ന് ഞാൻ പറഞ്ഞതും പെണ്ണ് ഒന്നടങ്ങി.
ന്യൂസിൽ ഒക്കെ വന്നു … എനിക്ക് ചെറുതായി പേടിയാവുന്നുണ്ട് ട്ടോ !
ഒരു മൈരനും എന്റെ പെണ്ണിന്റെ രോമത്തിൽ പോലും തൊടില്ല ഈ ഷഹ്സാദാ പറയുന്നത്.,.
നിന്നെ രക്ഷിച്ചവർക്കു അറിയാം ബാക്കി എങ്ങനെ കയ്കാര്യം ചെയ്യണം എന്ന്.
ഇനി എങ്കിലും ഒന്ന് പേടിക്കാതെ ഇരിക്കെന്റെ അനൂ…
പെട്ടന്ന് ഒരു കാറിന്റെ ശബ്ദം കേട്ടതും അനിഖ ഷഹ്സാദിനോട് പറഞ്ഞു,...
പപ്പ വന്നൂന്ന് തോനുന്നു,.,.
ഞാൻ പിന്നെ വിളിക്ക ലവ് യൂ ടാ… ????
പർവീൺ…. പർവീൺ…
ഇവളിതെവിടെ പോയി സ്മരിച്ചാൽ വരുമെന്ന് പറഞ്ഞിട്ട് ഇപ്പോ വിളിച്ചിട്ട് പോലും വരുന്നില്ലല്ലോ.,.
ഷഹ്സാദ് തനിയെ പറഞ്ഞുകൊണ്ട് അവൻ വീണ്ടും തന്റെ സാദനങ്ങൾ ഓരോന്നായി എടുത്തുവെക്കാൻ തുടങ്ങി
***************************
ഇതേ സമയം ഗുൽബഹാർ രാജ്ഞിയുടെ കൊട്ടാരത്തിൽ.
പർവീൺ ...... നീ അപരാധം പ്രവർത്തിച്ചിരിക്കുന്നു
നീ മാപ്പർഹിക്കുന്നില്ല
നമ്മുടെ പിതാവിനെ പ്രണയിക്കാൻ ആരാണ് നിനക്ക് അധികാരം തന്നത് !
ഗുൽബഹാർ രാജ്ഞി രോഷാകുലയായി പറഞ്ഞു
💬 Comments
View all comments