0%

Chapter Title : ജസ്റ്റ്‌ മാരീഡ് ? [Harry Potter]

Author : Harry Potter Read All Parts 1K

റൂമിലെ കിടപ്പൊന്നും ഞാൻ ചിന്തിച്ച പോലുമില്ല.. ഞാൻ തുറന്ന് പറയാം…ഒരുമിച്ചു കിടക്കാൻ എനിക്ക് ബുദ്ധിമുട്ടാ.

"അയ്യോ സിദ്ധാർത്.. എന്തായാലും അധികം വൈകാതെ ഒരുമിച്ച് കിടക്കാൻ അമ്മ പറയും.അത് കൊണ്ടാ ഞാൻ ഇപ്പോഴേ സമ്മതിച്ചത്. പിന്നെ എനിക്ക് ബെഡിൽ കിടക്കേണ്ട.. തറയിൽ കിടന്നോളാം. ദാ ഞാൻ നേരത്തെ എല്ലാം എടുത്തു."റൂമിന്റെ ഒരു മൂലയിൽ ചുരുട്ടി വെച്ചിരിക്കുന്ന പായ ചൂണ്ടി അവൾ പറഞ്ഞു.

അവൾ പറഞ്ഞതിലും കാര്യമുണ്ട്. എന്തായാലും അധികം വൈകാതെ അമ്മ തന്നെ ഒരു റൂമിൽ ആകും. ഇതിപ്പോൾ ആയത് നന്നായി.റൂമിൽ തന്നെയുള്ള സോഫയിൽ ഇരുന്ന ശേഷം മാനസിയോടും അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു.അവൾ ഇരുന്നു.

ഞാൻ :-മാനസി.. ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. കല്യാണം കഴിക്കില്ലെന്ന് ഒറ്റക്കാലിൽ നിന്ന ഞാൻ ഒരു തവണ പോലും കണ്ട് പരിചയം ഇല്ലാത്ത തന്നെ കെട്ടുന്നു. അതും കല്യാണം അല്ല.. നാടകം.ആ സമയം എന്തോ.. തന്റെ മുഖം നോക്കിയപ്പോൾ എനിക്കങ്ങനെ പറയാൻ തോന്നി. ഒപ്പം എന്റെ അമ്മയുടെ കാര്യം ഓർത്തും.ഇപ്പോൾ നമ്മൾ ചെയ്യുന്നതൊക്കെ എന്ത് ലോജിക്കിൽ ആണെന്ന് പോലും എനിക്കറിയില്ല.രാവിലെ പറഞ്ഞത് പോലെ ഇത് ഒരു നാടകം മാത്രമായിരിക്കും. ഈ മുറിക്ക് പുറത്തുള്ള നാടകം. നിന്റെ കാര്യത്തിൽ ഞാനും ഇടപെടില്ല.. എന്റെ കാര്യത്തിൽ താനും ഇടപെടരുത്.അത് പോലെ അമ്മയോട് ഒന്നും അധികം അടുക്കാനും നിൽക്കണ്ട.. ഇതൊക്കെ എത്ര നാൾ ഉണ്ടാകുമെന്ന് അറിയില്ലല്ലോ. പിന്നെ എത്രയും വേഗം പോകാൻ ഉള്ള ശ്രമങ്ങൾ തുടങ്ങിക്കോളൂ.

മാനസി: സിദ്ധാർഥ്.. തന്നെപ്പോലെ ഞാനും ഇതൊക്കെ ഒരു സ്വപ്നത്തിലെന്നപോലെ ആണ്.ഒരു പക്ഷെ തനിക്

💬 Comments

View all comments