Chapter Title : ജവാൻ (Shahana)
....ഒരു സൗന്ദര്യക്കാരൻ വന്നേക്കുന്നു....ങ്ങും ..... ഇനി നിർബന്ധമാണെങ്കിൽ അമ്മവരുന്നതിനുമുമ്പു ഒരേയൊരു പ്രാവിശ്യം ഒരൽപം ....ഒരിച്ചിരി ...ഒരു കുഞ്ഞുമണിയുടെ അത്രേം ....സൗന്ദര്യം കൂട്ടിക്കോ....ഹി ....ഹി ....ഹി
ശരി ....ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ.?
നമുക്കിടയിൽ എന്തിനാ ചേട്ടാ ഈ ചോദ്യോം പറച്ചിലും..
അതല്ലെടി മോളെ ....."അവളുടെ നെറ്റിയുടെ ബട്ടണിൽ പിടിച്ചുകൊണ്ട് "
നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഒരുപട്ടാളകാരനെ കല്യാണം കഴിച്ചത് വിഡ്ഢിത്തമായിപ്പോയി എന്ന്.
.അതെന്താപ്പോ അങ്ങനെ ചോദിക്കാൻ...
അതല്ലേടോ...അമ്മ പറഞ്ഞതു എത്രയോ ശരിയാണ്..കല്യാണം കഴിഞ്ഞിട്ട് അധിക നാളൊന്നും നമ്മൾ ഒരുമിച്ചു കഴിഞ്ഞിട്ടില്ല..നിന്റെ ഇഷ്ടങ്ങളൊന്നും കൂടുതൽ അറിയാൻ ശ്രമിച്ചിട്ടില്ല..നിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാനും സമയമില്ല... എന്നിട്ടും നീയെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്...പക്ഷേ എനിക്കതുമുഴുവൻ തിരിച്ചുതരാൻ സാധിക്കുന്നില്ലല്ലോ.. ആകെ ജീവിതം എന്നുപറയുന്നത് നാട്ടിൽ നിങ്ങളോടൊപ്പം ചിലവഴിക്കുന്ന ഈ നിമിഷങ്ങളാണ്..ജോലിയിൽ പ്രവേശിച്ചാൽ പിന്നെ നാടും വീടും എന്ന ചിന്തയൊന്നുമില്ല.വെറും ജോലിമാത്രം..ഒരു മനുഷ്യനാവുന്നത് ഇവിടെ വരുമ്പോഴാ..
"എന്റെ നെറുകയിൽ തലോടിക്കൊണ്ട് അവൾ ..... "..
എന്റെ പൊന്നു ഏട്ടാ ...ഏട്ടൻ എന്നെക്കുറിച്ച് എന്താ കരുതിയെ....... . ...രാജ്യത്തിന് കാവൽനിൽക്കുന്ന ഒരു ജവാന്റെ ഭാര്യയാകുന്നതിലും വല്യ കാര്യം വേറെയെന്തുണ്ട്. വല്ലപ്പോഴും അവധിക്കു നാട്ടിൽ വരുമ്പോൾ നിങ്ങൾതരുന്ന ഈ സ്നേഹവും സന്തോഷവും അതുപോരെ ഏട്ടാ .....എന്നെപ്പോലെ ഒരു ഭാര്യക്ക് തൃപ്തിയാകാൻ.....
..രാജ്യംകാക്കുന്ന ഒരു പട്ടാളക്കാരന് തന്റെ കുടുംബവും ഒരുപോറലേൽക്കാതെ സംരക്ഷിക്കാൻ മറ്റാരേക്കാളും നന്നായി അറിയും.. പിന്നെ എനിക്ക് നിങ്ങൾ അടുത്തുണ്ടങ്കിൽ സ്വപ്നങ്ങളുണ്ട് മോഹങ്ങളുണ്ട്...നിങ്ങളില്ലെങ്കിൽ നിന്റെ ജീവിതം ഈ അടുക്കളയിൽ തേങ്ങയും ചിരവി തീരും...കേട്ടോ ...സജിക്കുട്ട .....
ദേ ....അമ്മ ഇപ്പൊ വരും അതിനു മുന്നേ നമ്മുടെ മോന് സൗന്ദര്യം കൂട്ടിക്കേ...പെട്ടന്നട്ടെന്ന്
എടാ
💬 Comments
View all comments